കെ സുരേന്ദ്രൻ വൻ സ്വീകരണത്തോടെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ചുമതലയേറ്റു

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വൻ സ്വീകരണത്തോടെ കെ സുരേന്ദ്രൻ അധികാരമേറ്റു. രാവിലെ 9:30 തിരുവനതപുരം റെയിൽവേ സ്റ്റേഷനിൽ എത്തിയ കെ സുരേന്ദ്രനെ പ്രവർത്തകർ മുദ്രാവാക്യം വിളികളോടും പുഷ്പങ്ങൾ വിതറിയും ഷാൾ അണിയിച്ചും സ്വീകരിച്ചു.

പരിപാടിയിൽ കേന്ദ്രമന്ത്രി വി മുരളീധരൻ, ഓ രാജഗോപാൽ എം എൽ എ, മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. അഡ്വ പി എസ് ശ്രീധരൻ പിള്ളയ്ക്ക് ശേഷമാണ് കെ സുരേന്ദ്രൻ ചുമതലയേൽക്കുന്നത്.