Advertisements

കേജരിവാൾ തീവ്രവാദികൾക്ക് ബിരിയാണി നൽകുമ്പോൾ മോദി സർക്കാർ വെടിയുണ്ടകളാണ് നൽകുന്നതെന്ന് യോഗി ആദിത്യനാഥ്

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ ഷഹീൻബാഗിൽ പ്രതിഷേധം നടത്തുന്ന തീവ്രവാദികൾക്ക് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാൾ നൽകുന്നത് ബിരിയാണിയാണെന്ന് വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഡൽഹിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത ജനങ്ങളോട് സംസാരിക്കവേയാണ് യോഗി ഇക്കാര്യം പറഞ്ഞത്.

Advertisements

ഡൽഹിയിലെ ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം നൽകാൻ പോലും അരവിന്ദ് കെജ്രിവാളിനു സാധിച്ചിട്ടില്ലെന്നും, വിഷം കലർന്ന വെള്ളമാണ് ഡൽഹിയിലെ ജനങ്ങൾ കുടിക്കുന്നതെന്ന് ബി ഐ എസ് സർവേയിൽ പറഞ്ഞെന്നും യോഗി വ്യക്തമാക്കി.

പാകിസ്ഥാൻ തീവ്രവാദികളെ ഇന്ത്യൻ സർക്കാർ നരകത്തിലെ അയക്കുമ്പോൾ കെജ്രിവാളും കോൺഗ്രസ്സും തീവ്രവാദികൾക്ക് ബിരിയാണി വെച്ച് നൽക്കുകയാണ് ചെയ്യുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കേജ്രിവാൾ തീവ്രവാദികൾക്ക് ബിരിയാണി നൽകുമ്പോൾ മോദി സർക്കാർ അവർക്ക് വെടിയുണ്ടകളാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisements

- Advertisement -
Latest news
POPPULAR NEWS