NATIONAL NEWSകേജ്രിവാൾ വീണ്ടും അധികാരത്തിലെത്തിയാൽ അരാജകത്വമാകുമെന്നു പ്രധാനമന്ത്രി

കേജ്രിവാൾ വീണ്ടും അധികാരത്തിലെത്തിയാൽ അരാജകത്വമാകുമെന്നു പ്രധാനമന്ത്രി

chanakya news

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആത്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്രിവാൾ വീണ്ടും ഡൽഹിയിൽ അധികാരത്തിൽ എത്തിയാൽ അരാജകത്വമാകുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി അധികാരത്തിൽ വന്നാൽ ഡൽഹിയിലെ ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളവും കോളനികളുടെ വികസനത്തിനും ശുചീകരണത്തിനുമെല്ലാം പ്രാധാന്യം നൽകുമെന്ന് അദ്ദേഹം വ്യക്തിമാക്കി. ഡൽഹയിലെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

- Advertisement -

പൗരത്വ ഭേദഗതി നിയമത്തിനു എതിരെയുള്ള സമരത്തിന്റെ പേരിൽ ജാമിയ മിലിയിലും, ഷഹിൻ ബാഗിലും പ്രക്ഷോഭത്തിന്റെ പേരിൽ കാണിക്കുന്നത് അക്രമത്തിനു വേണ്ടിയുള്ള പദ്ധതിയാണെന്നും, അവർ ഡൽഹിയെ അരാജകത്വത്തിലേക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.