കേദാർനാഥ് ക്ഷേത്രം തുറന്നു ; ആദ്യ പൂജ നരേന്ദ്രമോദിയുടെ പേരിൽ

ഡെ​റാ​ഡൂ​ണ്‍: കനത്ത മഞ്ഞ് വീഴ്ചയും കൊറോണ വൈറസും അതിനെത്തുടർന്ന് ഉണ്ടായ പ്ര​തി​സ​ന്ധി​കൾക്കും ശേഷം കേദാർനാഥ് ക്ഷേത്രം തുറന്നു. 6 മാസം അടച്ചിട്ട ക്ഷേത്രമാണ് ഇപ്പോൾ വിശ്വാസികൾക്ക് വേണ്ടി തുറന്നത്. എന്നാൽ കനത്ത മഞ്ഞ് വീഴ്ചയുള്ളതിനാൽ വിശ്വാസികൾ ക്ഷേത്രത്തിൽ എത്തിയില്ല.

ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് മു​ഖ്യ കാ​ര്‍​മി​ക​ന്‍ ശി​വ ശ​ങ്ക​ര്‍ ലിം​ഗ​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പൂജകൾ ആ​രം​ഭി​ച്ച​ത്. ക്ഷേത്രത്തിലെ ആദ്യ പൂജ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലായിരുന്നു. പൂജയിൽ ദേവസ്വം പ്രതിനിധികളടക്കം 20 പേരോളം പെങ്കെടുത്തു.

Also Read  ഗുജറാത്ത് ബിജെപി തൂത്ത് വരുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ