തിരുവനന്തപുരം : കേന്ദ്രമന്ത്രി വി മുരളീധരന് കേരളത്തിൽ എത്തുമ്പോൾ നൽകിയിരുന്ന പൈലറ്റ് സുരക്ഷ സംസ്ഥാന സർക്കാർ പുനഃസ്ഥാപിച്ചു. കഴിഞ്ഞ ദിവസം കൊച്ചി എയർപോർട്ടിൽ നിന്നും പുറത്തിറങ്ങിയ കേന്ദ്രമന്ത്രിക്ക് പൈലറ്റ് സുരക്ഷ നൽകിയിരുന്നില്ല. വൈ കാറ്റഗറി സുരക്ഷയുള്ള കേന്ദ്രമന്ത്രി കേരളത്തിൽ എത്തുമ്പോൾ സംസ്ഥാന സർക്കാർ പൈലറ്റ് വാഹനവും എസ്കോർട്ടും നൽകാറുണ്ട്.
എന്നാൽ ശനിയാഴ്ച പൈലറ്റും എസ്കോർട്ടും സംസ്ഥാന സർക്കാർ നൽകാത്തതിനെ തുടർന്ന്. പൈലറ്റ് വാഹനങ്ങളുടെ അകമ്പടി ഇല്ലാതെയാണ് ഇത്രയും കാലം താൻ സഞ്ചരിച്ചതെന്ന് വി മുരളീധരൻ പറഞ്ഞതിന് പിന്നാലെയാണ് പൈലറ്റ് വാഹനം സംസ്ഥാന സർക്കാർ പുനഃസ്ഥാപിച്ചത്.