കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് സംസ്ഥാനത്തു ആരാധനാലയങ്ങൾ തുറക്കാൻ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് കൊണ്ട് ജൂൺ 8 മുതൽ ആരാധനാലയങ്ങൾ തുറക്കും. എന്നാൽ ക്ഷേത്രത്തിൽനിന്നും നിവേദ്യങ്ങളോ അർച്ചനദ്രവ്യങ്ങളോ ആഹാരസാധനങ്ങളോ വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ആരാധനാലയങ്ങൾ തുറക്കുന്നതിന്റെ ഭാഗമായിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. ആരാധനാലയങ്ങളുടെ വലിപ്പമനുസരിച്ച് സാമൂഹിക അകലം പാലിച്ചു ഒരേസമയത്ത് എത്രപേർ എത്തണമെന്നുള്ള കാര്യത്തിൽ ക്രമീകരണങ്ങൾ ഉണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രസാദ വിതരണം നടത്തുകയോ തീർത്ഥജലം തളിക്കുകയോ ചെയ്യാൻ പാടില്ലെന്നും വിഗ്രഹത്തിലോ വിശുദ്ധ പുസ്തകങ്ങളിലെ തൊടാൻ പാടില്ലെന്നും സർക്കാർ നിർദ്ദേശം മുന്നോട്ടു വച്ചിട്ടുണ്ട്. കൂടാതെ 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളും 65 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്നവരും ആരാധനാലയങ്ങളിൽ പോവാൻ പാടില്ല. രോഗലക്ഷണങ്ങൾ ഉള്ളവരും ആരാധനാലയങ്ങളിൽ പ്രവേശിക്കാൻ പാടില്ല. ടാങ്കിൽ നിന്നും വെള്ള ഉപയോഗിക്കരുത്. ശബരിമലയിൽ വെർച്വൽ ക്യൂ വഴി ദർശനം അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  കടയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

Latest news
POPPULAR NEWS