കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് മിഷൻ പിണറായി സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുവേണ്ടിയുള്ള കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷൻ അട്ടിമറിക്കാൻ കേരള സർക്കാർ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിദേശത്തുനിന്നും മടങ്ങിവരുന്നവർക്കുള്ള കോവിഡ് പരിശോധന നിർബന്ധമാക്കിക്കൊണ്ടുള്ള മന്ത്രിസഭാതീരുമാനം പ്രവാസികളോടുള്ള കൊടും ക്രൂരതയാണന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.

കേരളത്തിലേക്ക് വരുന്ന എല്ലാ പ്രവാസികൾക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നുള്ള കാര്യം അംഗീകരിക്കാനാവില്ലെന്നും നിലവിൽ വിദേശ രാജ്യങ്ങളിലെ സ്ഥിതി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് അറിയാമെന്നും രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് പരിശോധന നടത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എംബസിയുമായി ബന്ധപ്പെട്ട് പരിശോധന നടത്തുന്നതും നിലവിൽ പ്രായോഗികമല്ലെന്നും അതിനുവേണ്ടി കാലതാമസം വരുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. സർക്കാരിന്റെ തീരുമാനം കേരളത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ യാത്ര മുടക്കാൻ മാത്രമേ ഉപകരിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

  പതിനാറ് വയസുകാരിയെ വിവാഹം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിനെതിരെയും വരന്റെ വീട്ടുകാർക്കെതിരെയും പോക്സോ കുറ്റം ചുമത്തി പോലീസ് കേസെടുത്തു

പ്രവാസികളാണ് കേരളത്തിന്റെ നട്ടെല്ലെന്ന് ഇതുവരെ പറഞ്ഞിരുന്നവർ ഇപ്പോൾ അവരെ നികൃഷ്ട ജീവികളായാണ് സർക്കാർ കാണുന്നത്. പ്രവാസികൾ രോഗവാഹകരും മ-രണത്തിന്റെ വ്യാപാരികളുമാണെന്നുള്ള മുഖ്യമന്ത്രിയുടെയും സർക്കാരിനെയും പ്രചരണം തികച്ചും അപലപനീയമാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പിണറായി സർക്കാർ പൂർണ പരാജയമാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Latest news
POPPULAR NEWS