കേന്ദ്രസർക്കാർ അഭിനന്ദിച്ചു എന്ന് വ്യാജ പ്രചാരണം; അൽപ്പസ്വൽപ്പം ഇംഗ്ലീഷ് അറിയുന്ന ആരുമില്ലേ നിങ്ങളുടെ കൂട്ടത്തിലെന്ന് സന്ദീപ് വാര്യർ

കേന്ദ്രസർക്കാർ കേരളത്തിന്‌ അയച്ചകത്ത് മറച്ചുവെച്ചുകൊണ്ട് കേരള സർക്കാരിനെ കേന്ദ്രം അഭിനന്ദിച്ചുവെന്ന് വ്യാജ പ്രചാരണം നടത്തിയതിനെ വിമർശിച്ചുകൊണ്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ രംഗത്ത്. വിദേശകാര്യ മന്ത്രാലയം അയച്ച കത്ത് പുറത്ത് വിട്ടു മുഖ്യമന്ത്രിയുടെ തന്നെ പ്രതിച്ഛായ തകർക്കുകയാണ് പിണറായി വിജയന്റെ പി ആർ ടീം ചെയ്യുന്നതെന്നും അല്പമെങ്കിലും പി ആർ വർക്ക്‌ അറിയുന്ന ആരുമില്ലേ നിങ്ങളുടെ കൂട്ടത്തിലെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

മടങ്ങി വരുന്ന മുഴുവൻ പ്രവാസികളും കോവിഡ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റുമായി വന്നാൽ മാത്രമേ വിമാനത്തിൽ കയറ്റാവൂ എന്ന് കേരളം ആദ്യ നിലപാട് സ്വീകരിച്ചു. അപ്രകാരം ആവശ്യമുന്നയിച്ച് കേരളം കേന്ദ്ര സർക്കാരിന് കത്ത് നൽകി. അതിനു മറുപടിയായി 24ന് , കേരളത്തിന് മാത്രമായി ഒരു പ്രത്യേക നിബന്ധനയും ഏർപ്പെടുത്താനാവില്ല എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മറുപടി നൽകി. കേരളത്തിന്റെ പ്രവാസി വിരുദ്ധവും പ്രായോഗികവുമല്ലാത്ത ആവശ്യം കേന്ദ്രം തള്ളി കളഞ്ഞു. ഈ കത്ത് കേരള സർക്കാർ പൂഴ്ത്തിവെച്ചു.

  അഖിലിന്റെ കുഞ്ഞ് തന്റെ വയറ്റിൽ വളരുന്നു, റംസിയയുടെ സഹോദരി ആൻസിയ ; പോലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവാസി വിരുദ്ധ നിലപാടിനെതിരെ കേരളത്തിലും വിമർശനം കടുത്തതോടെ മടങ്ങിവരുന്ന പ്രവാസികൾ മാസ്കും കയ്യുറയും മറ്റും ധരിച്ചാൽ മതിയാകുമെന്ന് കേരളം പുതിയ കത്തയച്ചു.
ആ കത്തിന് മറുപടിയായി, നേരത്തെ സ്വീകരിച്ച അപ്രായോഗിക സമീപനം മാറ്റി പ്രായോഗിക സമീപനം സ്വീകരിച്ചത് നന്നായെന്നും, മാസ്ക്, കൈയ്യുറ തുടങ്ങിയ വിഷയങ്ങളിൽ നേരിട്ട് എയർലൈൻസ് കമ്പനികളുമായി സംസാരിച്ചു കൊള്ളാനും കേന്ദ്ര വിദേശകാര്യമന്ത്രാലയം കേരളത്തിന് ഉപദേശം നൽകി. കേരളം സ്വീകരിച്ച പ്രവാസി വിരുദ്ധ നിലപാടിനെതിരെ വിദേശകാര്യമന്ത്രാലയം അയച്ച കത്ത് പൂഴ്ത്തിവെച്ചാണ് കേന്ദ്രസർക്കാർ അഭിനന്ദിച്ചു എന്ന് വ്യാജ പ്രചാരണം നടത്തുന്നത്. വാസ്തവത്തിൽ വിദേശകാര്യമന്ത്രാലയം അയച്ച കത്ത് പുറത്തുവിട്ടു മുഖ്യമന്ത്രിയുടെ തന്നെ പ്രതിച്ഛായ തകർക്കുകയാണ് പിണറായി വിജയന്റെ പിആർ ടീം ചെയ്തത്. അൽപ്പസ്വൽപ്പം ഇംഗ്ലീഷ് അറിയുന്ന ആരുമില്ലേ നിങ്ങളുടെ കൂട്ടത്തിൽ ?

Latest news
POPPULAR NEWS