ഡൽഹി: രാജ്യത്ത് പ്രതിദിനം പെട്രോൾ ഡീസൽ വിലവര്‍ധനയും കോവിഡ് വൈറസ് വ്യാപനവും കൊടുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായ രീതിയിൽ വിമർശിച്ചുകൊണ്ട് കോൺഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധി. മോദി സർക്കാർ രാജ്യത്ത് അൺലോക്ക് ചെയ്തത് കോവിഡ് വ്യാപനവും ഇന്ധന വിലവര്ധനവുമാണെന്നു രാഹുൽ ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി. രാജ്യത്തെ 4.56 ലക്ഷം ആളുകൾക്ക് കോവിഡ് ബാധിച്ചതിന്റെ പശ്ചാത്തലത്തിലും കഴിഞ്ഞ രണ്ടാഴ്ച കാലമായി പെട്രോളിനും ഡീസലിനും വില വര്‍ധിച്ച സാഹചര്യം കണക്കിലെടുത്താണ് രാഹുൽ ഗാന്ധി വിമർശനവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
मोदी सरकार ने कोरोना महामारी और पेट्रोल-डीज़ल की क़ीमतें “अन्लॉक” कर दी हैं। pic.twitter.com/ty4aeZVTxq
— Rahul Gandhi (@RahulGandhi) June 24, 2020