KERALA NEWSകേന്ദ്രസർക്കാർ പൗരത്വ നിയമം പിൻവലിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്രസർക്കാർ പൗരത്വ നിയമം പിൻവലിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

chanakya news

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടത്തിയ മനുഷ്യശ്രിംഖലയിൽ പങ്കെടുത്തു സംസാരിക്കുക ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം സി എ എയും എൻ ആർ സിയും നടപ്പാക്കില്ലെന്ന് നേരെത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും നിയമം പിൻവലിക്കുന്നത് വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന സംരക്ഷിക്കണമെന്നും നിയമം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് മനുഷ്യ ശ്രിംഖല സംഘടിപ്പിച്ചത്.

- Advertisement -

രാജ്യത്തെ ഭൂരിപക്ഷം ആളുകളും പൗരത്വ നിയമത്തെ അനുകൂലിക്കുന്നതായി കഴിഞ്ഞ ദിവസം ഒരു ദേശീയ ചാനൽ നടത്തിയ സർവ്വേയിൽ ചൂണ്ടിക്കാട്ടുന്നു. നിയമം വന്നതോടെ ബംഗ്ളാദേശിൽ നിന്നുള്ള സ്ത്രീകളും കുട്ടികളുമടക്കമുള്ള കുടിയേറ്റർ തിരികെ പോകുന്നതായും, അതിർത്തി വഴിയുള്ള നുഴഞ്ഞു കയറ്റവും മയക്കുമാറുന്നു കടത്തലുമെല്ലാം കുറഞ്ഞതായും കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു.