ഡൽഹി: സംസ്ഥാനങ്ങൾക്കുള്ള ഏപ്രിൽ മാസത്തെ നികുകി വിഹിത വിതരണത്തിന് അനുമതിയുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ സംസ്ഥാങ്ങൾക്കായി 46, 038.10 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. ഇതിലൂടെ കേരളത്തിന് ലഭിക്കുന്നത് 894.53 കോടി രൂപയാണ്. ഏറ്റവും കൂടുതൽ തുക ലഭിക്കുന്നത് ഉത്തർ പ്രദേശിനാണ്. 8255.19 കോടി രൂപയാണ് ലഭിക്കുന്നത്. ബീഹാറിന് 4631.96 കോടിയും മധ്യ പ്രദേശിന് 3630.60 കോടിയും കർണ്ണാടകയ്ക്ക് 1678.57 കോടിയും, തമിഴ് നാടിനു 1928.56 കോടിയും മഹാരാഷ്ട്രയ്ക്ക് 2824.47 കോടിയും ഗുജറാത്തിനു 1564.40 കോടിയും പശ്ചിമ ബംഗാളിന് 3461.65 കോടിയുമാണ് ലഭിക്കുന്ന സംസ്ഥാന വിഹിതം.
-Advertisements-