കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയ്ക്ക് പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

കേന്ദ്ര ഗതാഗത മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരിയ്ക്ക് പിറന്നാളാശംസകൾ നേർന്നു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. തങ്ങളുടെ ഉയർന്ന സഹപ്രവർത്തകനായ നിധിൻ ഗഡ്ക്കരിയ്ക്ക് പിറന്നാളാശംസകൾ നേരുന്നുവെന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്. രാജ്യത്തെ ചെറുകിട വ്യവസായ മേഖലയ്ക്കും അടിസ്ഥാനസൗകര്യങ്ങളുടെവികസനത്തിനും വേണ്ടി കഠിനപ്രയത്നം നടത്തിയ വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ കുറിച്ചു. 1957 മെയ് 27 ന് മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് നിധിൻ ഗഡ്ക്കരി ജനിച്ചത്.

  ഭാര്യയുടെ ആദ്യ വിവാഹത്തിലുണ്ടായ മകളെ പീഡിപ്പിച്ച യുവാവിന് ശിക്ഷ വിധിച്ച് കോടതി

പഠനകാലത്ത് എബിവിപി യിലൂടെ രാഷ്ട്രീയത്തിലേക്ക് വരികയും പിന്നീട് യുവമോർച്ചയിൽ പ്രവർത്തിച്ചിരുന്നു. ശേഷം ഭാരതീയ ജനതാ പാർട്ടിയിലേക്ക് പ്രവേശിക്കുകയായിരുന്നു. 2009 ൽ ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ അധ്യക്ഷനായി ചുമതലയേൽക്കുകയും ചെയ്തു. ഏറ്റവും പ്രായം കുറഞ്ഞ ദേശീയ അധ്യക്ഷനെന്ന പേരും അദ്ദേഹത്തിനായിരുന്നു. എംകോം, എൽഎൽബി, ഡിബിഎം എന്നി ബിരുദങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. ഭാര്യ കാഞ്ചൻ ഗഡ്ക്കരി, മൂന്നു മക്കളുമുണ്ട്.

Latest news
POPPULAR NEWS