കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ കാശ്മീരിലും മറ്റന്നാൾ ലഡാക്കിലും സന്ദർശനം നടത്തും

ഡൽഹി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കരസേനാമേധാവി എം എം നാരവനെയ്ക്കൊപ്പം ജമ്മു കാശ്മീരിലും ലഡാക്കിലും സന്ദർശനം നടത്തും. ജൂൺ 17ന് ലഡാക്കിലും 18ന് ജമ്മു കാശ്മീരിലും സന്ദർശനം. രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതിർത്തി സന്ദർശനം നടത്തിയിരുന്നു. ഇന്ത്യ ചൈന അതിർത്തി തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി അതിർത്തി സന്ദർശനം നടത്തിയത്. തുടർന്ന് ചൈനീസ് സൈന്യം അതിർത്തിയിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു. കൂടാതെ റഷ്യയിൽ നിന്നും കരാർ പ്രകാരം വാങ്ങിയിട്ടുള്ള ആയുധങ്ങൾ അതിവേഗം ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.

  കൊറോണ വൈറസ് ബാധിച്ചു ഇന്ത്യയിൽ ഒരാൾകൂടി മരിച്ചു: ആകെ മരണം മൂന്നായി

സുഖോയ് 30, മിഗ് 29 തുടങ്ങിയ വിമാനങ്ങളിൽ വിന്യസിക്കുന്നതിന് വേണ്ടിയുള്ള ആയുധങ്ങളും യന്ത്രഭാഗങ്ങളുമാണ് ഉടൻ എത്തുക. നാവികസേനയ്ക്ക് അത്യാധുനിക രീതിയിലുള്ള സംവിധാനങ്ങളോട് കൂടി അന്തർവാഹിനികൾ യുദ്ധക്കപ്പലുകളിൽ വിന്യസിക്കുന്നത് വേണ്ടിയുള്ള ആയുധങ്ങൾ കരസേനയ്ക്ക് ടി 90 ടാങ്കുകൾ തുടങ്ങിയവയും ഇന്ത്യയിലെത്തും.

Latest news
POPPULAR NEWS