KERALA NEWSകേന്ദ്ര ബജറ്റ് പ്രവാസി ഇന്ത്യക്കാരെ ഗുരുതരമായി ബാധിക്കുമെന്ന് പറഞ്ഞു നുണപ്രചരണം നടത്തിയ പിണറായി വിജയന് കിടിലൻ...

കേന്ദ്ര ബജറ്റ് പ്രവാസി ഇന്ത്യക്കാരെ ഗുരുതരമായി ബാധിക്കുമെന്ന് പറഞ്ഞു നുണപ്രചരണം നടത്തിയ പിണറായി വിജയന് കിടിലൻ മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ

chanakya news

കേന്ദ്രസർക്കാർ അവതരിപ്പിച്ച ബജറ്റ് പ്രവാസി ഇന്ത്യക്കാരെ ഗുരുതരമായി ബാധിക്കുമെന്ന് പറഞ്ഞുകൊണ്ടു പ്രധാനമന്ത്രിയ്ക്ക് കത്തയച്ചെന്നു കാണിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ട മുഖ്യമന്ത്രി പിണറായി വിജയന് മറുപടി നൽകികൊണ്ട് കേന്ദ്രമന്ത്രി വി മുരളീധരനും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ കേന്ദ്രധന മന്ത്രാലയം പിണറായി വിജയന്റേത് വ്യാജപ്രചരണമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര ബജറ്റിനെതിരെ രണ്ട് വാക്ക് പറയാൻ എ.കെ.ജി സെന്ററിലെ ബുദ്ധികേന്ദ്രങ്ങൾ തലങ്ങും വിലങ്ങും ആലോചിച്ചെന്നും എന്നിട്ടും ഒരു എത്തും പിടിയും കിട്ടിയില്ല. ഒടുവിൽ 1961 ലെ സെക്ഷൻ ആറു ഭേദഗതി ചെയ്യാനുള്ള ശുപാർശ. ഇത് പ്രവാസികൾക്ക് ദോഷകരമാണെന്ന് വാദിച്ചാൽ അതിലൂടെ രണ്ട് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും. ഒന്ന് കേന്ദ്രസർക്കാരിനെതിരെ എന്തെങ്കിലുമൊക്കെ പൊളിവചനം പറയാൻ സാധിക്കും അതിലൂടെ കുറച്ചു സുഖം കിട്ടും, രണ്ട് ബഹുപൂരിപക്ഷം വരുന്ന പ്രവാസികളുടെ പിന്തുണയും ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നുണകളെ പൊളിച്ചടുക്കികൊണ്ട് കേന്ദ്രമന്ത്രി വി മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പ്.

- Advertisement -

കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

- Advertisement -

എ.കെ.ജി. സെന്ററിലെ ബുദ്ധികേന്ദ്രങ്ങള്‍ തലങ്ങും വിലങ്ങും ആലോചിച്ചു. ഒരെത്തുംപിടിയും കിട്ടിയില്ല. കേന്ദ്രബജറ്റിന്റെ മേന്‍മയും മികവും ജനശ്രദ്ധയില്‍ നിന്നും തിരിച്ചുവിടാന്‍ എന്തെങ്കിലും ചെയ്യണമല്ലോ. ധനകാര്യവിദഗ്ദ്ധന്‍ എന്ന് സ്വയം അവകാശപ്പെടുന്ന മന്ത്രിപുംഗവനെയും ശത്രുതകള്‍ മറന്ന് മുഖ്യന്‍ കൂടെ കൂട്ടി. നരേന്ദ്രമോദി സര്‍ക്കാര്‍ ജനങ്ങള്‍ക്കുമേല്‍ ‘ഇടിത്തീ’ വാരിയിട്ടെന്ന് സ്ഥാപിച്ചെടുക്കേണ്ടത് മുഖ്യമന്ത്രിയുടെ ആവശ്യമായിപ്പോയല്ലോ. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒന്നും കിട്ടിയില്ല. അപ്പോള്‍ ദേ കിടക്കുന്നു ഇന്‍കംടാക്‌സ് ആക്ട് 1961 ലെ സെക്ഷന്‍ ആറ് ഭേദഗതി ചെയ്യാനുള്ള ശുപാര്‍ശ. ഇത് പ്രവാസികള്‍ക്ക് വിശിഷ്യാ ഗൾഫ് മലയാളികള്‍ക്ക് ദോഷകരമാണെന്ന് വാദിച്ചാല്‍ അതിലൂടെ രണ്ടുണ്ട് നേട്ടങ്ങള്‍. ഒന്ന് കേന്ദ്രസര്‍ക്കാരിനെതിരെ എന്തെങ്കിലുമൊക്കെ പൊളിവചനം പറയുമ്പോള്‍ ലഭിക്കുന്ന സുഖം. രണ്ട് പ്രവാസികളില്‍ ബഹുഭൂരിപക്ഷം വരുന്ന വിഭാഗത്തിന്റെ പിന്തുണ, അതിലൂടെ കൊയ്യാവുന്ന രാഷ്ട്രീയനേട്ടങ്ങള്‍. ഇതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ലക്ഷ്യമിട്ടത്. എനിക്ക് അദ്ദേഹത്തോട് പറയാനുള്ളത് ഇത്രമാത്രം – താങ്കള്‍ ഇത്രയ്ക്ക് അധഃപതിക്കരുതായിരുന്നു. ബജറ്റ് രേഖകള്‍ നേരാംവണ്ണം വായിച്ചുമനസിലാക്കാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. എല്ലാവരും വിഷയവിദഗ്ദ്ധന്‍മാരൊന്നും അല്ലല്ലോ. അറിവില്ലായ്മ ഒരു കുറ്റവുമല്ല. അറിവില്ലെങ്കില്‍ അതുള്ളവരോട് ചോദിച്ച് മനസിലാക്കുകയല്ലേ വേണ്ടത്. അത് ചെയ്യാതെ നട്ടാല്‍കുരുക്കാത്ത നുണകള്‍ പടച്ചുവിടുന്നത് അങ്ങയുടെ പദവിക്ക് ചേര്‍ന്നതാണോ. സ്വന്തം മനസാക്ഷിയോട് തന്നെ ചോദിക്കൂ.

- Advertisement -

പ്രവാസികളെല്ലാം ഇനി ഇന്ത്യയില്‍ ആദായനികുതി അടയ്ക്കണമെന്ന ഞെട്ടിക്കുന്ന ‘സത്യമാണ് ‘ മുഖ്യനും സംഘവും ഗവേഷണത്തില്‍ കണ്ടെത്തിയത്. ഇക്കാര്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയക്കുകയും അത് മാധ്യമങ്ങളിലൂടെ ആഘോഷമാക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേകം ശ്രദ്ധിച്ചു. ഇതിന് ഉരുളയ്ക്കുപ്പേരി പോലെ ധനമന്ത്രാലയം മറുപടി നല്‍കിയതോടെ മുഖ്യന്‍ ഒന്ന് ചമ്മിയിട്ടുണ്ട്. ആ മറുപടി ഇതായിരുന്നു – വിദേശത്ത് കഴിയുന്ന ഒരു പ്രവാസിയും ആ നാട്ടിലെ സമ്പാദ്യത്തിന് ഇന്ത്യയില്‍ നികുതി ഒടുക്കേണ്ട. വിദേശിയെന്ന അവകാശവാദം നിലനിര്‍ത്താന്‍ സാങ്കേതികത്വങ്ങള്‍ മെനഞ്ഞ് വിദേശത്ത് കഴിയുന്ന പല ഇന്ത്യക്കാര്‍ക്കും നാട്ടില്‍ ബിസിനസും അതിലൂടെ വരുമാനവും ഉണ്ട്. നാട്ടിലെ ആ വരുമാനത്തിന് നിയമപ്രകാരം നികുതി ഒടുക്കിയേ മതിയാകൂ. അല്ലാതെ വിദേശത്തെ സമ്പാദ്യത്തിന് ഇവിടെ ഒരുരൂപ പോലും ആരും നികുതി അടയ്‌ക്കേണ്ടതില്ല. നിയമത്തിന്റെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ വളഞ്ഞവഴി തേടുന്ന ചില നികുതിവെട്ടിപ്പുകാരെ നികുതിപരിധിക്കുള്ളില്‍ കൊണ്ടുവരാന്‍ ബജറ്റില്‍ ചില നിര്‍ദ്ദേശങ്ങള്‍ വെച്ചത് പൊതുനന്‍മയും രാഷ്ട്രപുരോഗതിയും ലക്ഷ്യമിട്ടാണ്. അതിനെ വളച്ചൊടിച്ച്, നാല് വോട്ട് സംഘടിപ്പിക്കാന്‍ രായ്ക്കുരാമാനം പ്രധാനമന്ത്രിക്ക് കത്തയക്കുന്നതിന് മുമ്പ് മിസ്റ്റര്‍ പിണറായി വിജയന്‍ ഇക്കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കണമായിരുന്നു. എന്തിനും ഏതിനും ഉപദേശകരെ വെയ്ക്കുന്ന മുഖ്യമന്ത്രിക്ക് നല്ലബുദ്ധി ഉപദേശിക്കാന്‍ കൂടി ഒരുപദേശകനെ വെയ്‌ക്കേണ്ടിവരുന്ന കാലം വിദൂരമല്ല.

എ.കെ.ജി. സെന്ററിലെ ബുദ്ധികേന്ദ്രങ്ങള്‍ തലങ്ങും വിലങ്ങും ആലോചിച്ചു. ഒരെത്തുംപിടിയും കിട്ടിയില്ല. കേന്ദ്രബജറ്റിന്റെ…

V Muraleedharan यांनी वर पोस्ट केले रविवार, २ फेब्रुवारी, २०२०