കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സിപിഎം സമരത്തിൽ പങ്കെടുത്ത് ബിജെപി കൗൺസിലർ; നടപടിയുമായി ബിജെപി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സിപിഎം നടത്തിയ പ്രക്ഷോഭ പരിപാടിയിൽ പങ്കെടുത്ത ബിജെപി കൗൺസിലർക്കെതിരെ നടപടിയുമായി ബിജെപി നേതൃത്വം. തിരുവനന്തപുരം കോർപ്പറേഷനിലെ പാൽകുളങ്ങര വാർഡ് കൗൺസിലറായ വിജയകുമാരിയാണ് സിപിഎം നടത്തിയ പ്രക്ഷോഭ പരിപാടിയിൽ പങ്കെടുത്തിരുന്നത്. ഇവരോടൊപ്പം തന്നെ കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ പങ്കുചേർന്നു. തന്റെ വാർഡിലെ പ്രവർത്തനങ്ങളിൽ പാർട്ടി ഒറ്റപ്പെടുത്തുകയാണെന്നും വികസനപ്രവർത്തനങ്ങളിൽ എതിരാളികൾക്കൊപ്പം നിൽക്കുന്ന സമീപനമാണ് വാർഡിലെ ബിജെപി പ്രവർത്തകർ സ്വീകരിച്ചുവരുന്നതെന്നും വിജയകുമാരി പറയുന്നു.

Also Read  80 ലക്ഷം രൂപയുടെ ഫ്ലാറ്റ്, 2000 സ്ക്വയർഫീറ്റ് വീട് ; കൈകൂലി വാങ്ങുന്നതിനിടയിൽ അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസറുടെ വീട്ടിൽ നിന്നും 16 ലക്ഷം രൂപ പിടിച്ചെടുത്തു

എന്നാൽ കഴിഞ്ഞ കുറെ കാലങ്ങളായി വിജയകുമാരി വാർഡ് പ്രവർത്തനങ്ങളിൽ സജീവമല്ലെന്നും എഐവൈഎഫ് ബന്ധമുണ്ടായിരുന്നതായും ബിജെപി ജില്ലാ നേതൃത്വം ആരോപിക്കുന്നു. എന്നാൽ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജനങ്ങളെയും രാജ്യത്തെയും വഞ്ചിക്കുകയാണെന്നും ഇത്തരക്കാർക്കൊപ്പം ചേർന്ന് പോകാൻ തന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ലെന്നും ജയകുമാരി സിപിഎമ്മിന്റെ പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് വ്യക്തമാക്കിയിരുന്നു.