Advertisements

കേന്ദ്ര സർക്കാരിന്റെ ബജറ്റ് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് തോമസ് ഐസക്

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ച ബജറ്റ് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് തോമസ് ഐസക്ക്. കഴിഞ്ഞതവണത്തെ ബജറ്റ് സമ്പൂർണ്ണ തകർച്ചയായിരുന്നുവെന്നും എന്നിട്ടു ഇത്തവണയും ഒരു പാഠവും പഠിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആദായനികുതി സംവിധാനത്തെ കേന്ദ്രസർക്കാർ സങ്കീർണ്ണമാക്കി തീർത്തെന്നും, കൂടാതെ റിസർവ് ബാങ്കിനെ കൊള്ളയടിക്കുകയുമാണ് ചെയ്തതെന്നും തോമസ് ഐസക്ക് പറഞ്ഞു.

Advertisements

മുതലാളിമാർക്ക് നികുതിയിളവു നൽകുകയും കാശില്ലെന്നു പറഞ്ഞുകൊണ്ട് പൊതു സ്വത്ത്‌ ഇതേ മുതലാളിമാർക്ക് വിൽക്കുകയുമാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും പറഞ്ഞു. കേരളത്തിലെ തൊഴിലുറപ്പ് പദ്ധതിക്ക് പണം കൂട്ടണമെന്ന് പറഞ്ഞിട്ട് 10000 കോടി രൂപ കുറച്ചുവെന്നും, കേരളത്തിന്റെ നികുതി വിഹിതം പോയവർഷത്തെ 17872 ൽ നിന്നും 15236 കോടിയായി കുറഞ്ഞെന്നും തോമസ് ഐസക്ക് പറഞ്ഞു.

കേരളത്തിനായി കേന്ദ്രസർക്കാർ ബജറ്റ് വിഹിതമായി 15, 236.64 കോടി രൂപയാണ് നൽകുന്നത്.

Advertisements

കൊച്ചിൻ ഷിപ്പിയാർഡ് 650 കോടി രൂപ, കൊച്ചിൻ പോർട്ട്‌ ട്രസ്റ്റിനു 26.28 കോടി, കോഫി ബോർഡിന് 225 കോടി രൂപ, റബർ ബോർഡിന് 221.34 കോടി രൂപ, തേയില ബോർഡിന് 200 കോടി രൂപ, സ്‌പൈസസ് ബോർഡിന് 120 കോടി രൂപ, കശുവണ്ടി മേഖലയ്ക്ക് 10 കോടി രൂപ, തോട്ടം മേഖലയ്ക്ക് 681.74 കോടി, മത്സ്യബന്ധന മേഖലയ്ക്ക് 218.40 കോടി രൂപ

- Advertisement -
Latest news
POPPULAR NEWS