Saturday, December 2, 2023
-Advertisements-
NATIONAL NEWSകേന്ദ്ര സർക്കാരിന്റെ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന്: രാവിലെ 11 ന് നിർമ്മലാ സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും

കേന്ദ്ര സർക്കാരിന്റെ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന്: രാവിലെ 11 ന് നിർമ്മലാ സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും

chanakya news
-Advertisements-

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ രണ്ടാം ബജറ്റ് കേന്ദ്രധനകാര്യ മന്ത്രിയായ നിർമ്മലാ സീതാരാമൻ ഇന്ന് രാവിലെ 11 മണിക്ക് ലോക്സഭയിൽ അവതരിപ്പിക്കും. ബജറ്റിനെ പ്രതീക്ഷയോടാണ് ജനം ഉറ്റുനോക്കുന്നത്. ബഡ്ജറ്റിൽ ആദായ നികുതി ഇളവുകളുണ്ടാകുമെന്നും പ്രതീക്ഷയുണ്ട്. കാർഷിക വായ്പ എഴുതി തള്ളുന്ന കാര്യത്തിലും കർഷകരുടെ ഉത്പന്നങ്ങൾക്ക് സംഭരണ വില നൽകുന്ന കാര്യത്തിലും ഇപ്രാവശ്യം സർക്കാർ പ്രാധാന്യം നൽകില്ലെന്നാണ് കരുതുന്നത്.

-Advertisements-

2024 ഓടുകൂടി അഞ്ച് ട്രില്യൺ ഡോളർ സമ്പത്ത് വ്യവസ്ഥയിലേക്ക് നേട്ടങ്ങൾ കൈവരിക്കാനാൻ ഇന്നത്തെ ബഡ്ജറ്റ് സഹായിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്തെ തൊഴിൽ രഹിതരായ ആളുകൾക്ക് തെഴിലവസരങ്ങൾ ഉണ്ടാകുന്ന തരത്തിലുള്ള ബഡ്ജറ്റ് കൂടിയാകുമിത്. എല്ലാ വർഷത്തെയുംപോലെ താഴെ തട്ടിലുള്ളവർക്ക് ഉപകാരപ്രദമാകും വിധത്തിലുള്ള ബഡ്ജറ്റ് കൂടിയാകും ഇത്തവണത്തേത്.

-Advertisements-