കേന്ദ്ര സർക്കാർ ആവിശ്യപെട്ടാൽ മുൻക്കൂറായി ഇൻസ്റ്റാൾ ചെയ്യുമെന്ന് ഷവോമി

കൊറോണ വൈറസ് പടർന്നു പിടിക്കുന്നത് തടയാനും മുന്നറിയിപ്പ് നൽകാനും കേന്ദ്ര സർക്കാർ പുറത്ത് ഇറക്കിയ ആപ്പാണ്‌ ആരോഗ്യ സേതു. വൻ ജന പിന്തുണ നേടുന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ കേന്ദ്ര സർക്കാർ പ്രചാരണവും നൽകുന്നുണ്ട്. അതിന് പിന്നാലെ കേന്ദ്ര സർക്കാർ ആവിശ്യപെട്ടാൽ മുൻകൂട്ടി ഷവോമി ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാൻ തയാറാണ് എന്ന് അറിയിച്ചു കൊണ്ട് ഷവോമി ഇന്ത്യയും രംഗത്ത് വന്നിരിക്കുകയാണ്.

  സാംസങ് ഗാലക്സിയുടെ 2020 ലേ ഏറ്റവും പുതിയ മോഡൽ എം 31 പുറത്തിറക്കി ( SAMSUNG GALAXY M 31 )

എന്നാൽ നിലവിലെ ഷവോമി ഉപഭോകതാക്കളോട് ഇൻസ്റ്റാൾ ചെയ്യാൻ നിർദേശം കൊടുക്കാനെ കഴിയുകയുള്ളൂവെന്നും നിർബന്ധിക്കില്ലെന്നും ഷവോമി ഇന്ത്യ അറിയിച്ചു. ഷവോമി ഇന്ത്യ ജീവനക്കാർ ഇതിനോടകം തന്നെ ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്തുവെന്നും ഷവോമി ഇന്ത്യ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ നിർദേശ പ്രകാരം സോമറ്റോ പോലെയുള്ള വൻ കിട കമ്പനികളും ജീവനക്കാരോട് ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ നിർദേശം കൊടുത്തിരുന്നു.

Latest news
POPPULAR NEWS