കണ്ണൂർ : ഈ ബുൾ ജെറ്റ് സഹോരങ്ങളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കലാപത്തിന് ആഹ്വാനം ചെയ്ത 17 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേരളം കത്തിക്കുക, സർക്കാർ വെബ് സെറ്റുകൾ ഹാക്ക് ചെയ്യുക ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്യാൻ ആഹ്വാനം ചെയ്തതിനാണ് അറസ്റ്റ്. കൂടാതെ കോവിഡ് നിയന്ത്രങ്ങൾ ലംഘിച്ച് ആർടി ഓഫീസിൽ തടിച്ച് കൂടിയ ഇ ബുൾ ജെറ്റ് ആരാധകർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇ ബുൾ ജെറ്റിന്റെ വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു. മോഡിഫിക്കേഷനുമായി ബന്ധപെട്ട് പിഴ അടക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ബുൾ ജെറ്റ് സഹോദരന്മാർ പിഴയടക്കാൻ തയ്യാറായില്ല. ഉദ്യോഗസ്ഥരോട് തട്ടി കയറുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതോടെ പോലീസ് എത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിനെ തുടർന്നാണ് സോഷ്യൽ മീഡിയയിൽ കേരളം കത്തിക്കണം എന്നടക്കമുള്ള ആഹ്വാനം ഉയർന്നത്.