Advertisements

കേരളം ചുവന്നെന്നു പറഞ്ഞവരുടെ ഇപ്പോളത്തെ നിറം പച്ചയായി മാറുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: എൽ ഡി എഫ് സർക്കാർ കേരളത്തിൽ അധികാരത്തിലെത്തിയപ്പോൾ കേരളം ചുവന്നെന്നു പറഞ്ഞവർ ഇന്ന് കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യാനായി പച്ചനിരത്തിലേക്ക് മരുകയെന്നു കേന്ദ്രമന്ത്രി വി മുരളീധരൻ. ചരിത്രത്തിന്റെ നാൾവഴി ചുവപ്പാണല്ലോ, അത് അക്രമത്തിന്റെയും അരാജകത്വത്തിന്റെയും ചോരയുടെയും ചുവപ്പാണെന്നു കേരളചരിത്രം സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. പക്ഷെ, ചരിത്രത്തിന്റെ നാള്വഴികളിലൊന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പച്ചനിറം ചലിച്ചതായി കണ്ടിട്ടില്ലെന്നും വി മുരളീധരൻ പറഞ്ഞു. മഹല്ല് കമ്മിറ്റി നടത്തിയ പ്രക്ഷോഭ പരിപാടികളിൽ തീവ്രവാദികൾ നുഴഞ്ഞു കയറിയെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കുറ്റസമ്മതം നടത്തിയിരുന്നു. സ്വന്തം പാർട്ടി സംഘടിപ്പിച്ച സമരങ്ങളിൽ ആരെങ്കിലും നുഴഞ്ഞുകയറിയോ അല്ലെങ്കിൽ വിളിച്ചുകയറ്റിയോ എന്നുകൂടി മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി മുരളീധരൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

Advertisements

Advertisements

ഇത് മാറുന്ന സി.പി.എം. മുഖമോ? 2016ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ കേരളം ചുവന്നെന്നാണ് ഇടതുബുദ്ധിജീവികള്‍ ഘോഷിച്ചത്. ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ സ്ഥായിയായ ഭാവവും നിറവും ചുവപ്പാണല്ലോ. അത് അക്രമത്തിന്റേയും അരാജകത്വത്തിന്റേയും ചോരയുടേയും ചുവപ്പാണെന്ന് കേരളചരിത്രം സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. പക്ഷേ, ചരിത്രത്തിന്റെ നാള്‍വഴികളിലൊന്നും ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ പച്ചനിറം ചാലിച്ചതായി കണ്ടിട്ടില്ല. എന്നാല്‍ അടുത്തിടെയായി സി.പി.എമ്മിന്റേ ആഭിമുഖ്യത്തില്‍ നടക്കുന്ന കേന്ദ്രസര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുഖമുദ്രയായി പച്ചനിറം മാറുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇത് മാറുന്ന സി.പി.എമ്മിന്റെ മുഖമാണോ എന്ന് വ്യക്തമാക്കേണ്ടത് ആ പാര്‍ട്ടിക്കാര്‍ തന്നെയാണ്. മഹല്ല് കമ്മറ്റികളുടെ നേതൃത്വത്തില്‍ അരങ്ങേറിയ സമരങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം കുറ്റസമ്മതം നടത്തിയിരുന്നു. സ്വന്തം പാര്‍ട്ടി സംഘടിപ്പിച്ച സമരങ്ങളില്‍ ആരെങ്കിലും നുഴഞ്ഞുകയറിയോ അല്ലെങ്കില്‍ വിളിച്ചുകയറ്റിയോ എന്നുകൂടി മുഖ്യന്‍ വ്യക്തമാക്കണം.

V Muraleedharan यांनी वर पोस्ट केले मंगळवार, ४ फेब्रुवारी, २०२०

- Advertisement -
Latest news
POPPULAR NEWS