കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചെന്നും ഇനിയെങ്കിലും വിമർശനങ്ങൾ നിർത്തി പദ്ധതികൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കാൻ സർക്കാരിനോട് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിന്‌ കോവിഡ് പാക്കേജിലൂടെ കേന്ദ്ര സർക്കാർ നൽകിയത് കൈയ്യയച്ചുള്ള സഹായമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം ദീർഘകാലമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യമാണ് വായ്പ പരിധി ഉയർത്തുക എന്നുള്ള കാര്യം. അത് അംഗീകരിക്കുകയും കൂടാതെ കേരളത്തിന്‌ ഗുണപ്രദമാകുന്ന തരത്തിലുള്ള നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കൂടാതെ തൊഴിലുറപ്പ് പദ്ധതിക്കായി 40000 കോടി രൂപ അനുവദിക്കുകയും മൺസൂൺ കാലത്ത് തൊഴിലാളികൾക്ക് തൊഴിൽ ഉറപ്പ് വരുത്തുന്നതിനുള്ള കാര്യവും കേന്ദ്രം ചെയ്‌തെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

  കെ സുരേന്ദ്രൻ പ്രധാന പാർട്ടിയുടെ നേതാവാണ്: അദ്ദേഹം യാത്ര ചെയ്തത് വിവാദമാക്കേണ്ട കാര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

ആരോഗ്യ മേഖലകളിലും വിദ്യാഭ്യാസ മേഖലകളിലും മെച്ചപ്പെട്ട രീതിയിലുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും ഓൺലൈൻ വിദ്യാഭ്യാസ രംഗത്തും വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവന്നുവെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കൊറോണ പ്രതിസന്ധിയിൽ ബുദ്ധിമുട്ടിലായ എല്ലാ മേഖലകൾക്കും ഉയർച്ച ഉണ്ടാകുന്നതിനു വേണ്ടി 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജും കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടുണ്ട്. കേരള സർക്കാർ കേന്ദ്രത്തിനെതിരെ വിമർശനങ്ങൾ ഉന്നയിക്കാതെ ഇനിയെങ്കിലും പദ്ധതികൾ കേരളത്തിൽ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ ശ്രമിക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Latest news
POPPULAR NEWS