കേരളത്തിന്‌ കൂടുതൽ ആശ്വാസം: സംസ്ഥാനത്ത് ഇന്ന് 1049 പേർ കോവിഡ് മുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം കൂടുതൽ. 1049 പേരാണ് ഇന്ന് സംസ്ഥാനത്ത് രോഗം മുക്തരായത്. ഇത് ആദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന കണക്കിൽ ഇത്രയും പേർ രോഗമുക്തി നേടുന്നത്. എന്നാൽ ഇന്ന് സംസ്ഥാനത്ത് 1103 പേർക്ക് കോവിഡ് രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്. രോഗബാധിതരുടെ എണ്ണം കൂടുതലാണെങ്കിലും രോഗമുക്തി നേടിയവരുടെ എണ്ണം കൂടുതൽ ആയതിൽ ആശ്വാസം നൽകുന്നുണ്ട്.

സംസ്ഥാനത്ത് സാമൂഹിക വ്യാപനം വഴിയാണ് കൂടുതൽ പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നിലവിൽ സംസ്ഥാനത്ത് 9420 പേരാണ് കോവിഡ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. തിരുവനന്തപുരത്ത് 229 പേർക്കും, മലപ്പുറം ജില്ലയിൽ 185 പേർക്കും, പത്തനംതിട്ട ജില്ലയിൽ 150 പേർക്കും, എറണാകുളം ജില്ലയിൽ 77 പേർക്കും, ആലപ്പുഴയിൽ 70 പേർക്കും, കോഴിക്കോട് 62 പേർക്കും, കൊല്ലത്ത് 50 പേർക്കും, കോട്ടയത്ത് 49 പേർക്കും, വയനാട് 45 പേർക്കും, തൃശ്ശൂരിൽ 37 പേർക്കും, കണ്ണൂരിൽ 36 പേർക്കും, പാലക്കാട് 24 പേർക്കും, കാസർഗോഡ് 23 പേർക്കും, ഇടുക്കിയിൽ 12 പേർക്കും, പരിശോധനാഫലം നെഗറ്റീവായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം എണ്ണം 8613 ആയി ഉയർന്നിട്ടുണ്ട്.

  ഹോസ്പിറ്റൽ വാർഡാക്കാൻ നൽകില്ലെന്ന് ഉടമ: ഒടുവിൽ പൂട്ട് പൊളിച്ചു പോലീസ് നടപടി

ഇന്ന് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച അവരിൽ 838 പേർ സമ്പർക്കത്തിലൂടെയും 119 പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരും 106 അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ വരുമാണ്. തിരുവനന്തപുരം 240, കോഴിക്കോട് 110, കാസർഗോഡ് 105, ആലപ്പുഴ 102, കൊല്ലം 80, എറണാകുളം 79, കോട്ടയം 77, മലപ്പുറം 68, കണ്ണൂർ 62, പത്തനംതിട്ട 52, ഇടുക്കി 40, തൃശ്ശൂർ 36, പാലക്കാട് 35, വയനാട് 37 എന്നിങ്ങനെയാണ് സംസ്ഥാനത്തെ ഇന്ന് കോവിഡ് വൈറസ് ബാധിച്ചവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകൾ.

Latest news
POPPULAR NEWS