കേരളത്തിന് ആശ്വാസം ; സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം

തി​രു​വ​ന​ന്ത​പു​രം: ഇന്ന് സംസ്ഥാനത്ത് ഒരാൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നതെന്നാണ് പ്രാഥമിക നിഗമനം. കൂടാതെ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പത്ത് പേര് രോഗം ബദ്ധമായി ആശുപത്രി വിട്ടു.

എറണാകുളം ജില്ലയിലെ രണ്ടു പേരുടെയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലെ ഓരോരുത്തരുടെയും കാസർഗോഡ് ജില്ലയിലെ ആറു പേരുടെയും പരിശോധന ഫലം നെഗറ്റീവ് ആയി.