കേരളത്തിലെ കോവിഡ് സാഹചര്യം ഭീതിജനകം ; തിങ്കളാഴ്ച് നടത്താനിരുന്ന പ്ലസ് വൺ പരീക്ഷകൾ സ്റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡൽഹി : സംസ്ഥാനത്ത് തിങ്കളാഴ്ച നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ സ്റ്റേ ചെയ്ത് സുപ്രീം കോടതി. കേരളത്തിലെ നിലവിലെ കോവിഡ് സാഹചര്യം ഭീതിജനകമാണെന്ന് സുപ്രീം കോടതിയുടെ വിലയിരുത്തി. ഇതിനെ തുടർന്നാണ് പ്ലസ് വൺ പരീക്ഷകൾ ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തത്.

അഭിഭാഷകനായ റസൂൽ ഷാൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. എന്നാൽ ഓരാഴ്ചയ്ക്കകം പരീക്ഷ സംബന്ധിച്ച് പുതിയ നിർദേശങ്ങൾ കോടതിയെ അറിയിക്കാമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. നിലവിലെ സാഹചര്യം കണക്കിലെടുക്കാതെ പരീക്ഷ നടത്താൻ തയ്യാറായ സംസ്ഥാന സർക്കാരിന്റെ നടപടിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.

  സിപിഎം ൽ നിന്നും 25 ലക്ഷം വാങ്ങി കോൺഗ്രസ്സ് വോട്ട് മറിച്ച് യുഡിഎഫ് സ്ഥാനാർത്ഥിയെ തോൽപിച്ചതായി പരാതി

Latest news
POPPULAR NEWS