Advertisements

കേരളത്തിലെ പെൺകുട്ടികൾ നിർബന്ധിത മതപരിവർത്തനത്തിനു വിധേയരാകുന്നു: സർക്കാർ നടപടിയെടുക്കണമെന്ന് വനിതാ കമ്മീഷൻ

കേരളത്തിലെ പെൺകുട്ടികൾ ലവ് ജിഹാദിന് ഇരയാകുന്നെന്നു ചൂണ്ടിക്കാട്ടി വനിതാ കമ്മീഷൻ രംഗത്ത്. ഇതിനെതിരെ സർക്കാരിന്റെ ഭാഗത്തു നിന്നും നടപടിയെടുക്കണമെന്നു ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ ആവശ്യപ്പെട്ടു. കേരളത്തിലെ സ്ത്രീകളെ പ്രണയം നടിച്ചു മതപരിവർത്തനം ചെയ്തു ഐ എസിലേക്കും മറ്റുമായി കടത്തുന്നതായും അവർ ചൂണ്ടികാട്ടി. ഇന്ത്യയിൽ ലവ് ജിഹാദ് ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിൽ നിന്നാണെന്നും അതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.

Advertisements

കഴിഞ്ഞ ദിവസങ്ങളിൽ സീറോ മലബാർ സഭയും കത്തോലിക്കാ സഭയും ലവ് ജിഹാദിനെതിരെ രംഗത്തെത്തിയിരുന്നു. സീറോ മലബാർ സഭ ലവ് ജിഹാദിനെതിരെ ഇടയലേഖനവും ഇറക്കിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് രേഖാ ശർമ്മ രംഗത്ത് എത്തിയത്. നിർബന്ധിത മതംമാറ്റം, ലവ് ജിഹാദ് എന്നി വിഷയങ്ങളിൽ വിശദമായ രീതിയിലുള്ള പഠനം നടത്തിയെന്നും അവർ വ്യെക്തമാക്കി.

കേരളത്തിൽ നിന്നും നിരവധി പെൺകുട്ടികൾ ലവ് ജിഹാദിന്റെ ചതിക്കുഴിയിൽ വീണുകൊണ്ട് വിദേശ രാജ്യങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ വരെ എത്തി ചേർന്നതായും റിപ്പോർട്ടുകൾ പറയുന്നതായി രേഖാ ശർമ്മ ചൂണ്ടിക്കാട്ടി. ലവ് ജിഹാദിനെതിരെ ഭരണകൂടം ജാഗ്രത പുലർത്തണമെന്നും ഇതൊരു അടഞ്ഞ അധ്യയമല്ലെന്നും അവർ പറഞ്ഞു. ഇതിനെ കുറിച്ചു സമഗ്രമായ രീതിയിലുള്ള അന്വേഷണം അനിവാര്യമാണെന്ന് ചൂണ്ടക്കാട്ടി സഭാ നേതൃത്വം മുന്നോട്ട് വന്നിരുന്നു.

Advertisements

- Advertisement -
Latest news
POPPULAR NEWS