കേരളത്തിലെ ബിജെപി പ്രവർത്തകരുടെ ധൈര്യം പ്രശംസിനീയം ; പ്രധാനമന്ത്രി നരേന്ദ്രമോദി

ഹൈദരാബാദ് : കേരളം,തെലുങ്കാന,ബംഗാൾ സംസ്ഥാനങ്ങളിലെ ബിജെപി പ്രവർത്തകരുടെ ധൈര്യം പ്രശംസനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി പ്രവർത്തകർ ആക്രമിക്കപ്പെടുന്നുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. ബിജെപി ദേശീയ നിർവാഹക സമിതിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത നാൽപ്പത് വർഷം ബിജെപിയുടെ യുഗമാണെന്നും പ്രതിപക്ഷം ചിതറിപ്പോയെന്നും പ്രധാനമന്ത്രി പറഞ്ഞു. തെലുങ്കാന ഉൾപ്പടയുള്ള സംസ്ഥനങ്ങളിൽ ബിജെപി വളരുകയാണെന്നും വികസനത്തിനായി ബിജെപി പ്രവർത്തിക്കുമെന്നും മോദി പറഞ്ഞു. നെഹ്‌റു ഗാന്ധി കുടുംബം തോൽവി ഭയന്ന് അധ്യക്ഷ തെരെഞ്ഞെടുപ്പ് പോലും നടത്തിന്നില്ലെന്നും ദേശീയ നിർവാഹക സമിതിയിൽ സംസാരിക്കേ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

തമിഴ്‌നാട്ടിൽ താമസിയാതെ ബിജെപി അധികാരത്തിലെത്തും, തെലുങ്കാനയിലേയും, ബംഗാളിലെയും കുടുംബാധിപത്യ അധികാരവാഴ്ച ഭാരതീയ ജനതാ പാർട്ടി അവസാനിപ്പിക്കുമെന്നും അമിത് ഷാ പറഞ്ഞു.
2024 ലോക്സഭാ തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എല്ലാ വീടുകളിലും ത്രിവർണ പതാക എന്ന പേരിൽ ജനസമ്പർക്കം സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.