കേരളത്തിലെ മുസ്ലിങ്ങൾ മഹാപണ്ഡിതനായ ആരിഫ് മുഹമ്മദ് ഖാനെ മാതൃകയാക്കണമെന്നു ഡോ ടി.പി സെൻകുമാർ

കാഞ്ഞങ്ങാട് നടന്ന ബിജെപിയുടെ ജനജാഗ്രത സദസിൽ പങ്കെടുത്തു സംസാരിക്കവെയാണ് കേരളത്തിലെ മുസ്ലിങ്ങൾ മഹാപണ്ഡിതനായ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനെ മാതൃകയാക്കണമെന്നു ഡോ ടി.പി സെൻകുമാർ പറഞ്ഞത്. രാജ്യത്തെ ഒരു മുസ്ലിം സഹോദരങ്ങളുടെയും പൗരത്വം കേന്ദ്ര സർക്കാരിന്റെ നിയമം മൂലം നഷ്ടമാകില്ലെന്നും കേരളത്തിലെ ഇടത് വലത് മുന്നണികൾ തെറ്റായ പ്രചാരണത്തിലൂടെ നിങ്ങളെ ഭീതിയിലാക്കാൻ ശ്രമിക്കുകയാണെന്നും സെൻകുമാർ വ്യക്തമാക്കി.

സിപിഎം നേതാവിന്റെ മകന്റെ 13.5 കോടി വെട്ടിപ്പിന്റെ കേസ് എങ്ങിനെയാണ് സർക്കാർ ഒതുക്കി തീർത്തതെന്നും അത് അറിയാൻ ജനങ്ങൾക്ക് താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ടി പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടു. അതുപോലെ തന്നെ താനും ഇപ്പോൾ അവരുടെ കണ്ണിൽ ഒരു ടി പി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.