കേരളത്തിലെ സ്ത്രീകൾ ധരിച്ച വേഷമേ ഞാനും ധരിച്ചിട്ടുള്ളു വേഷം കണ്ട് എന്നെ വില ഇരുത്തരുത് വിമർശകർക്ക് മറുപടിയുമായി സോന

ഒരുപാട് വിവാദങ്ങളും വിമർശനങ്ങളും ഏറ്റു വാങ്ങിയ താരമാണ് സോനാ ഹെയ്ഡന്‍. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ ഒരുപാട് വേഷങ്ങളിൽ എത്തിയ താരം അധികവും ഗ്ലാമർ വേഷങ്ങളിലാണ് തിളങ്ങിയത്. 2001 തമിഴ് സിനിമയിൽ കൂടിയ എത്തിയ നടി പിന്നീട് 2002 ൽ മിസ്സ്‌ തമിഴ് നാട് എന്ന പട്ടവും സോനയെ തേടി എത്തിയിരുന്നു.

അഭിനയത്തിലും നിർമ്മാണത്തിലും ഒരുപോലെ തിളങ്ങുന്ന താരം മലയാളത്തിൽ രൗദ്രം, കർമയോദ്ധ, അമർ അക്ബർ അന്തോണി, ഒപ്പം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ചൂടൻ രംഗങ്ങളിൽ നിന്നും കഥാ മൂല്യം ഉള്ള സിനിമകളിൽ അഭിനയിച്ചു എങ്കിലും സോനക്ക് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. വൻ ആരാധക പിന്തുണ ഉള്ള താരം ഇപ്പോളും ഗ്ലാമർ വേഷങ്ങളിൽ തിളങ്ങി നിൽക്കുകയാണ്. ഏറ്റവും ഒടുവിൽ ഉണ്ടായ വിവാദം ഇ വർഷം ആദ്യം ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്ത് പ്രതാപ് പോത്തൻ, സോന എന്നിവർ അഭിനയിച്ച പച്ചമാങ്ങാ എന്ന സിനിമയിലെ അഭിനയത്തിനും വേഷങ്ങൾക്കുമായിരുന്നു.

sona pachamanga
Prathap Pothan, Sona in Pachamanga Movie Stills

ഫെബ്രുവരിയിൽ റിലീസ് ചെയ്ത സിനിമ പക്ഷെ ശ്രദ്ധിക്കപ്പെടാതെ പോയി സിനിമയുടെ ട്രയ്ലർ ഇറങ്ങിയപ്പോൾ മുതൽ സോനക്ക് എതിരെ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ അതിന് എതിരെ താരം നടത്തിയ പ്രതികരണം ശ്രദ്ധ നേടുകയാണ്. കഥാപാത്രം ധരിച്ച വേഷം കണ്ട് കൊണ്ട് തന്നെ വില ഇരുത്തരുതെന്നും അനാവശ്യ പ്രചരണങ്ങൾ സിനിമക്ക് നേരെ ഉയരുന്നത് ഒഴുവാക്കണം പണ്ട് കേരളത്തിലെ സ്ത്രീകൾ ധരിച്ച വേഷങ്ങൾ ധരിച്ചു അതിൽ അഭിനയിച്ചു എന്നതാണ് വാസ്തവമെന്നും സോനാ വ്യക്തമാക്കി.

Also Read  കർണാടകയെ ഒന്നടങ്കം വിറപ്പിച്ച കൊലപാതകി സയനൈഡ് മോഹനന്റെ കഥ സിനിമയാക്കുന്നു