കേരളത്തിൽ നിന്നും ഡൽഹി മത സമ്മേളനത്തിൽ പങ്കെടുത്ത നാലുപേർക്ക് വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ നിന്നും ഡൽഹി നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത നാല് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇക്കാര്യം ആരോഗ്യമന്ത്രി കെ കെ ശൈലജ വാർത്താകുറിപ്പിലൂടെയാണ് അറിയിച്ചത്. ഇവരെ കൂടാതെ കേരളത്തിൽ എട്ടു പേർക്ക് കൂടി ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ആകെ 314 പേർക്ക് ഇതുവരെ വൈറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിസാമുദ്ദീനൽ നിന്നും എത്തിയ കോഴിക്കോട് സ്വദേശികളായ നാലു പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇന്ന് സംസ്ഥാനത്തെ ആറു പേരുടെ പരിശോധനാഫലം നെഗറ്റീവായി. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുള്ളവരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയത്. സംസ്ഥാനത്ത് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടാണ്. എന്നാല്‍ 56 പേർ രോഗത്തിൽനിന്നും കരകയറുകയും ചെയ്തു.