കേരളത്തെ പത്ത് വർഷത്തിനുള്ളിൽ മുസ്ലിം രാഷ്ട്രമാക്കി മാറ്റുമെന്ന് മുജാഹിദീൻ ബാലുശ്ശേരി

തിരുവനന്തപുരം: പത്തു വർഷത്തിനുള്ളിൽ കേരളത്തിലെ മുസ്ലിം രാഷ്ട്രമാക്കുമെന്നുള്ള പ്രഖ്യാപനവുമായി മുജാഹിദിൻ ബാലുശ്ശേരി. എല്ലാ മുസ്ലീങ്ങളെയും മുജാഹിദ് പള്ളികളിലേക്ക് വിടൂ, പത്ത് വർഷത്തിനുള്ളിൽ കേരളത്തെ നമുക്ക് ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ സാധിക്കുമെന്നുള്ള വിവാദ വീഡിയോയുമായാണ് ഇസ്ലാമിക പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരി രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിലെ തബ്‌ലീഗ് ജമാഅത്തിനെയും സുന്നിയുടെയും പള്ളികൾ മുജാഹിദുകൾക്ക് നിസ്കാരത്തിനായി വിട്ടുകൊടുക്കാൻ ആഹ്വാനം ചെയ്യുന്ന ബാലുശ്ശേരി നമുക്കിവിടെ പ്രസംഗത്തിലൂടെ ഒരു ദൗത്യം ചെയ്തുതീർക്കാനുണ്ടെന്നും വിശ്വാസികളെ ഓർമിപ്പിക്കുന്നു.

Also Read  ഭർത്താവ് ജീവനൊടുക്കിയ വിവരമറിഞ്ഞ് പോയ ഭാര്യയും സഹോദരിയും കാറിടിച്ച് മരിച്ചു

ഇതിനുമുമ്പും മുജാഹിദ് ബാലുശ്ശേരി മറ്റു മതക്കാരെ ഭയപ്പെടുത്തുന്ന രീതിയിലുള്ള വിവാദ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. ഗുരുവായൂരപ്പ രക്ഷിക്കണേ എന്ന് പ്രാർത്ഥിച്ചാൽ നരകത്തിൽ പോകുമെന്നും ക്ഷേത്രത്തിൽ നൽകുന്ന പണം വേശ്യാലയങ്ങൾക്ക് പണം കൊടുക്കുന്നത് പോലെയാണെന്നും തുടങ്ങുന്ന പല വിവാദ പരാമർശങ്ങളും മുജാഹിദ് ബാലുശ്ശേരി ഇതിനുമുമ്പും പലപ്പോഴായി നടത്തിയിട്ടുണ്ട്