കേരളസർക്കാർ മണ്ടത്തരം തിരുത്തിയതിനാണ് മോദി സർക്കാർ അഭിനന്ദിച്ചത്, മുഖ്യമന്ത്രി പേർസണൽ സ്റ്റാഫിനൊപ്പം ഇംഗ്ലീഷ് അറിയുന്നവരെ വെയ്ക്കണമെന്ന് വി മുരളീധരൻ

ഡൽഹി: കേരള സർക്കാർ മലയാളികളെ പരിഹസിക്കുകയാണ് ചെയ്യുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരൻ. കേന്ദ്രം കേരളത്തെ അഭിനന്ദിച്ചില്ലെന്ന് വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേന്ദ്രതിന്റെ കത്തിലെ കോമ്പ്ലിമെൻറ്റ് എന്നത് അഭിനന്ദനമല്ലെന്നും അപ്രായോഗിക സമീപനം മാറ്റിയതിലെ അഭിനന്ദനമാണ് അറിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കത്തിൽ കൊടുത്തിരിക്കുന്ന വാക്കുകളുടെ അർത്ഥം മലയാളികൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. പി ആർ വർക്കിനായി സർക്കാർ ചിലവഴിക്കുന്ന പണം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകണമെന്നും പി ആർ വർക്കിലൂടെ കോവിഡ് വൈറസിനെ പ്രതിരോധിക്കാനാവില്ലെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി.

  വിഴിഞ്ഞം സമരത്തിന് തീവ്രവാദ ബന്ധം ; നിരോധിത സംഘടനാ നേതാക്കൾ നിരീക്ഷണത്തിൽ

കോംപ്ലിമെന്റും കണ്ഗ്രാചുലേഷനും തമ്മിലുള്ള വ്യെത്യാസം പി ആർ വർക്ക്‌കാർക്ക് അറിയില്ലെന്നും യു എൻ വെബിനാറിൽ പങ്കെടുത്തതിന് ഫ്ലെക്സ് വയ്‌ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തെലുങ്കാനയ്ക്കും ഒഡിഷയ്ക്കും ഹരിയാനയ്ക്കുമെല്ലാം കേന്ദ്രസർക്കാർ അഭിനന്ദിച്ചു കത്തയച്ചിരുന്നു. എന്നാൽ അവരാരും ഇങ്ങനെ പി ആർ വർക്കിനായി അത് ഉപയോഗിച്ചിട്ടില്ലെന്നും വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

Latest news
POPPULAR NEWS