കേരള ജനത നെഞ്ചിലേറ്റിയ ഒന്നാം ക്ലാസ്സിലെ സായി ടീച്ചർ: ആരാണ് സായി ടീച്ചർ? ഇതാ ഉത്തരം

ഇന്ന് മുതൽ ആരംഭിച്ച ഓൺലൈൻ ക്ലാസ്സിൽ ഏറ്റവും അധികം ശ്രദ്ധ നേടിയത് വിക്ടോറിയ ചാനലിലെ സായി ടീച്ചറാണ്. ടീച്ചറുടെ ആ ക്ലാസ്സ്‌ അവതരണം അത്ര മോനോഹരമാണ്. എന്റെ തങ്കു പൂച്ചേ… മിട്ടു പൂച്ചേ… ഇനി എല്ലാവരും സ്നേഹത്തോടെ നീട്ടി വിളിച്ചേ തങ്കു പൂച്ചേ… എന്ന് പറഞ്ഞു കൊണ്ട് പേപ്പറിൽ കൊത്തിയെടുത്ത പൂച്ചയുടെ ഒരു രൂപം കൈയ്യിൽ പിടിച്ചു കൊണ്ടാണ് ടീച്ചർ ക്ലാസ്സ്‌ എടുക്കുന്നത്. മക്കൾക്കൊപ്പം വീട്ടിലിരുന്നു ക്ലാസ്സ്‌ അവതരണം കാണുകയാണ് പലയിടങ്ങളിലും മാതാ പിതാക്കളും. ആർക്കും ഒരു മടിയോ ബോറടിയോ തോന്നുകയില്ല സായി ടീച്ചറുടെ ക്ലാസ്സ്‌ അവതരണം. ഇന്ന് ഒറ്റ ദിവസം കൊണ്ട് മാതാ പിതാക്കളുടെയും വിദ്യാർത്ഥികളുടെയും മനസ്സിൽ ഇടം പിടിച്ചു കഴിഞ്ഞു സായി ടീച്ചർ. ചുരുക്കം പറഞ്ഞാൽ ഇന്ന് കേരളത്തിലെ കുടുംബങ്ങളും ടീവിയ്ക്ക് മുന്നിൽ കുട്ടികൾക്കൊപ്പം പഠിക്കുകയാണ്.

പൂച്ചയുമായി അവരുടെ അടുത്തേക്ക് ചാനലിലൂടെ എത്തിയ ടീച്ചർ ഈണത്തിലും താളത്തിലും കുട്ടികളെ കൊഞ്ചിച്ചുമാണ് ക്ലാസെടുത്തത്. ക്ലാസ്സ് കഴിഞ്ഞതിന് പിന്നാലെ ലക്ഷക്കണക്കിനാളുകളാണ് ടീച്ചർക്ക് അഭിനന്ദന പ്രവാഹമായി എത്തി. ടീച്ചറുടെ ക്ലാസ് കേൾക്കാൻ കുട്ടികൾ മാത്രമായിരുന്നില്ല മാതാപിതാക്കളും ഉണ്ടായിരുന്നു. ക്ലാസ്സ് കഴിഞ്ഞ ഉടനെ ടീച്ചറുടെ വീഡിയോ വൈറലാകുകയും സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം ആകുകയും ചെയ്തു. തുടർന്ന് ടീച്ചറുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഒന്നാം ക്ലാസ് അല്ലേ അവരുടെ ഇഷ്ടത്തിന് പഠിപ്പിക്കണം. അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. എന്റെ പേര് സായി ശ്വേത എന്നാണെന്നും കോഴിക്കോടാണ് സ്വദേശം. ഭർത്താവ് ദിലീപ്, അദ്ദേഹം ഗൾഫിലാണ്.

  മദ്യലഹരിയിൽ പിതാവ് മകനെ കുത്തിക്കൊ-ന്നു

നിലവിൽ ഞാൻ ചെമ്പോല ഉപജില്ലയിലെ എൽപി സ്കൂളിലെ അധ്യാപക യാണ്. കഴിഞ്ഞ വർഷമാണ് അദ്ധ്യാപികയായി ജോലിയിലേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞവർഷം രണ്ടാം ക്ലാസിലെ കുട്ടികളെ ആയിരുന്നു പഠിപ്പിച്ചതെന്നും എന്നാൽ ഇത്തവണ ഓൺലൈനായി ക്ലാസ് എടുക്കാൻ അവസരം കിട്ടി. ഇനി നാളെയും എന്റെ ക്ലാസ് ഉണ്ടെന്നും ആഴ്ചയിൽ രണ്ട് ദിവസമാണ് ക്ലാസുള്ളതെന്നും ടീച്ചർ പറയുന്നു. ടിക് ടോക് വീഡിയോ ചെയ്യാറുണ്ടെന്നും അത്യാവശ്യം ഡാൻസ് കളിക്കാറുണ്ടെന്നും കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ക്ലാസെടുക്കാൻ ടിക് ടോക് വീഡിയോ കൂടുതൽ സഹായിച്ചുവെന്നും ടീച്ചർ പറഞ്ഞു. തന്റെ ക്ലാസ് എല്ലാവർക്കും ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷമുണ്ടെന്നും നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആക്കിമാറ്റിയ ട്രോളന്മാർക്ക് ഒരായിരം നന്ദിയും സ്നേഹവും ഉണ്ടെന്നും ടീച്ചർ പറയുന്നു.

Latest news
POPPULAR NEWS