തിരുവനന്തപുരം: കേരള പോലീസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാനില്ലെന്ന് ചൂണ്ടികാട്ടി ഡി ജി പിയ്‌ക്കെതിരെ സി ഐ ജി റിപ്പോർട്ട്. 12,601 ഓളം വെടിയുണ്ടകളും 25 തോക്കുകളും കാണാനില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പകരം വ്യാജ വെടിയുണ്ടകൾ വെച്ചെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ത്രിശൂർ പോലീസ് അക്കാദമിയിൽ 200 ഓളം വെടിയുണ്ടകൾ കുറവുണ്ടെന്നും വെടിയുണ്ട വെച്ചിരുന്ന പെട്ടിയിൽ കൃത്രിമം കാണിച്ചതായും തെളിവുകൾ കിട്ടി. എത്രെയും വേഗം കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കുമെന്നും അന്വേഷണം നടക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇത്തരത്തിൽ വെടിയുണ്ടകളും തോക്കുകളും നഷ്ടപ്പെടുക എന്നത് സംസ്ഥാനത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമാണെന്ന് സി എ ജി റിപ്പോർട്ടിൽ പറയുന്നു. കൂടാതെ സംസ്ഥാന പോലീസ് മേധാവിയായ ലോക്നാഥ് ബഹാറെയ്‌ക്കെതിരെയും റിപ്പോർട്ടിൽ ഗുരുതരമായ രീതിയിലുള്ള പരാമർശങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. സംസ്ഥാന പൊലീസിലേക്ക് കാർ വാങ്ങിയ കാര്യത്തിലും, കോട്ടേഴ്‌സ് പോലീസ്കാർക്ക് വേണ്ടി നിർമ്മിച്ചതിലുമെല്ലാം വ്യാപക ക്രമക്കേടുകൾ ഉണ്ടെന്നു റിപ്പോർട്ടിൽ പറയുന്നുണ്ട്.