KERALA NEWSകേരള പോലീസിൽ നിന്നും പോയ തോക്കുകൾ വെറും നിസാര തോക്കുകളല്ല ഇൻസാസ്...

കേരള പോലീസിൽ നിന്നും പോയ തോക്കുകൾ വെറും നിസാര തോക്കുകളല്ല ഇൻസാസ് 5.56mm അസോൾട്ട് റൈഫിളുകളാണ് : ശങ്കു ടി ദാസ് എഴുതുന്നു

follow whatsapp

കേരള പോലീസിന്റെ കൈയ്യിൽ നിന്നും തോക്കുകളും വെടിയുണ്ടകളും നഷ്ടപ്പെട്ടു പോയെന്നു കേട്ട് ആരും അത് വെറും തോക്കുകൾ ആണെന്ന് കരുതണ്ടാ.. പോയത് ഇൻസാസ് 5.56mm അസോൾട്ട് റൈഫിളുകളാണ്. കാർഗിൽ യുദ്ധത്തിലും നേപ്പാളീസ് സിവിൽ വാർ സപ്രഷനിലും അടക്കം വ്യാപകമായി ഉപയോഗിച്ച സെമി ഔട്ടോമാറ്റിക് ലൈറ്റ് വെയിറ്റ് വൈപ്പൺ ആണ് അത്. അത്തരത്തിലുള്ള 25 തോക്കുകളാണ് ഇപ്പോൾ നഷ്ടമായെന്ന് പറയുന്നത്. അത് എവിടെ പോയെന്നുപോലും ആർക്കും അറിയില്ല.

ശങ്കു ടി ദാസ് എഴുതുന്നു…

- Advertisement -

കേരളാ പോലീസിന്റെ ആർമറിയിൽ നിന്ന് 25 തോക്കുകൾ കാണാതെ പോയെന്ന വാർത്ത കേൾക്കുമ്പോൾ അത് വല്ല 6 തിര നിറയ്ക്കുന്ന പഴഞ്ചൻ പിസ്റ്റളും ആയിരിക്കുമെന്ന് കരുതി ആരും സമാധാനിക്കണ്ട കെട്ടോ.

- Advertisement -

പോയത് ഇൻസാസ് 5.56 mm അസോൾട്ട് റൈഫിളുകൾ ആണ്. കാർഗിൽ യുദ്ധത്തിലും നേപ്പാളീസ് സിവിൽ വാർ സപ്രഷനിലും അടക്കം വ്യാപകമായി ഉപയോഗിച്ച സെമി ഓട്ടോമാറ്റിക് ലൈറ്റ് വെയ്റ്റ് വെപ്പൺ. നാലര കിലോ ഭാരം വരുന്ന 400 മീറ്റർ എഫെക്റ്റീവ് റേഞ്ച് ഉള്ള മിനുറ്റിൽ 650 റൗണ്ട് ഫയറിംഗ് ശേഷിയുള്ള മാരക ഐറ്റം. ഒറ്റ ട്രിഗറിൽ തന്നെ 30 റൗണ്ട് ഫയർ ചെയ്യും. അടുത്ത കാലം വരെ ഇന്ത്യൻ സൈന്യത്തിന്റെ സ്റ്റാൻഡേർഡ് റൈഫിൾ ഇൻസാസ് ആയിരുന്നു.
2019 മാർച്ചിൽ ആണ് ഇന്ത്യൻ സൈന്യം AK-203 കൊണ്ട് ഇൻസാസിനെ റീപ്ലേസ് ചെയ്യാൻ തീരുമാനിക്കുന്നത്.

റോയൽ ആർമി ഓഫ് ഒമാനും, നേപ്പാളീസ് ആർമിയും, റോയൽ ഭൂട്ടാൻ ആർമിയും, സ്വാസിലാൻഡ് ആർമിയും ഇപ്പോഴും ഇൻസാസ് ഉപയോഗിക്കുന്നവരാണ്.
ഇന്ത്യൻ സ്മാൾ ആംസ് സിസ്റ്റം എന്ന ഇൻസാസ് തദ്ദേശീയമായി വികസിപ്പിച്ച ഈ യന്ത്ര തോക്ക് ലോക നിലവാരമുള്ള അസോൾട്ട് റൈഫിൾ ശ്രേണിയിലേക്ക് ഇന്ത്യയുടെ ഒരു അഭിമാന സംഭാവനയാണ്. അതിൽ 25 എണ്ണമാണ് കേരള പോലീസിന്റെ കയ്യിൽ നിന്ന് എവിടേക്കെന്ന് അറിയാതെ നഷ്ടപ്പെട്ടിരിക്കുന്നത്.

ജാഗ്രത ഒട്ടും വേണ്ട, പരിഭ്രാന്തി മാത്രം മതി.
ഒപ്പം സർക്കാരും ഇല്ല, ഒരു ഉണ്ടയുമില്ല.

കേരളാ പോലീസിന്റെ ആർമറിയിൽ നിന്ന് 25 തോക്കുകൾ കാണാതെ പോയെന്ന വാർത്ത കേൾക്കുമ്പോൾ അത് വല്ല 6 തിര നിറയ്ക്കുന്ന പഴഞ്ചൻ…

Sanku T Das यांनी वर पोस्ट केले बुधवार, १२ फेब्रुवारी, २०२०

spot_img