കേസെടുത്തു, കേസെടുത്തു എന്ന് പറഞ്ഞു വനിതാ കമ്മീഷൻ ഇടയ്ക്ക് മാധ്യമങ്ങളിൽ വരുന്നത് ശുദ്ധതട്ടിപ്പാണ്, അവർക്ക് അതിന് ഒരു അധികാരവുമില്ലെന്ന് അഡ്വ ഹരീഷ് വാസുദേവൻ

വനിതാ കമ്മിഷൻ കേസെടുത്തു കേസെടുത്തു എന്ന് പറഞ്ഞു മാധ്യമങ്ങളിൽ വരുന്ന വാർത്ത ശുദ്ധ തട്ടിപ്പാണെന്ന് അഭിഭാഷകനായ അഡ്വ ഹരീഷ് വാസുദേവൻ. വനിതാ കമ്മീഷന് സ്വകാര്യ വ്യക്തിക്കെതിരെ ഒന്നും ചെയ്യാൻ ഒരു അധികാരവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് ഉള്ള കാര്യം അഡ്വ ഹരീഷ് വാസുദേവൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പറഞ്ഞിരിക്കുന്നത്. കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

വനിതാ കമ്മീഷനു എന്തധികാരം? “കേസെടുത്തു” “കേസെടുത്തു” എന്നു പറഞ്ഞു വനിതാ കമ്മീഷൻ ഇടയ്ക്ക് മാധ്യമങ്ങളിൽ വരുന്നത് ശുദ്ധ തട്ടിപ്പാണ്. ഒരു കേസും എടുക്കാൻ അവർക്ക് ഒരധികാരവും ഇല്ല. ഏതെങ്കിലും സ്ത്രീയ്ക്ക് നേരെയുള്ള അനീതിയോ, അക്രമമോ തടയാൻ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥൻ പരാജയപ്പെട്ടാൽ പരാതിയിലൂടെയോ, സ്വമേധയായോ ഒരു നടപടിക്രമം തുടങ്ങി വെയ്ക്കാം. ആരെ വേണമെങ്കിലും വിളിച്ചു വരുത്തി തെളിവെടുക്കാം. ഇരയ്ക്ക് നഷ്ടപരിഹാരവും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടിയും സർക്കാരിനോട് ശുപാർശ ചെയ്യാം. നിയമ നിർമ്മാണം ആവശ്യമെങ്കിൽ അതും ശുപാർശ ചെയ്യാം. സ്ത്രീത്വത്തെ സംരക്ഷിക്കുന്ന ഏത് നടപടിയും ശുപാർശ ചെയ്യാം. കഴിഞ്ഞു. സ്വകാര്യ വ്യക്തിക്കെതിരെ ഒന്നും ചെയ്യാൻ വനിതാ കമ്മീഷന് ഒരാധികാരവും ഇല്ല.

  കാമാസക്തരുടെ പീഡനമേറ്റ് പിടയുന്ന സ്ത്രീകളുടെ മാനം കാക്കാൻ സർക്കാർ മെനക്കെടുന്നില്ലെന്ന് കുമ്മനം രാജശേഖരൻ

അല്ലാതെ പോലീസ് കേസെടുക്കുന്നത് പോലെ വനിതാ കമ്മീഷൻ കേസെടുത്താൽ പ്രതി ജാമ്യമെടുക്കേണ്ട ആവശ്യമോ, കോടതിയിൽ ഹാജരാക്കുകയോ ഒന്നുമില്ല. അത്തരം ആയിരക്കണക്കിന് ശുപാർശ നിയമസഭയിൽ കെട്ടികിടക്കുന്നുണ്ടാവണം. നേരത്തെ വനിതാ കമ്മീഷനിൽ പോയി നഷ്ടപരിഹാരം കിട്ടിയ ഒരാളെങ്കിലും കേരളത്തിലുണ്ടോ?? ഏതെങ്കിലും പോലീസുകാരനെ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയെങ്കിലും ചെയ്തോ?? സ്ത്രീത്വത്തിനു ഭരണഘടന അർഹിക്കുന്ന തുല്യത നേടിക്കൊടുക്കാൻ എന്തൊക്കെ നിയമനിർമ്മാണമാണ് ഈ വനിതാ കമ്മീഷൻ ഇതുവരെ ശുപാർശ ചെയ്തത്? ഒന്ന് അറിയാനാണ്.
1995 ലെ നിയമം വായിച്ചു നോക്കിയിട്ടാണോ വനിതാ കമ്മീഷനിലെ അംഗങ്ങളും ചെയർപേഴ്‌സൺ പ്രവർത്തിക്കുന്നത്?

പിന്നെന്തിനാണ് ഇടയ്ക്കിടെ പ്രഹസനം പോലെ “വനിതാ കമ്മീഷൻ കേസെടുത്തു” എന്നു പത്രവാർത്ത വരുത്തുന്നത്?? അധികാരമില്ലാത്ത കമ്മീഷൻ ചുമ്മാ സ്ത്രീകൾക്ക് വ്യാജ പ്രതീക്ഷ കൊടുക്കാൻ മാത്രമായി ഓരോരോ ഗിമ്മിക്ക് കാണിക്കരുത്. നിയമത്തിൽ പറഞ്ഞ പണിയെടുക്കണം. NB: മുല്ലപ്പള്ളി സ്വയം നാറുകയാണ്. ചില പ്രത്യയശാസ്ത്രങ്ങൾ അഴുകിയാൽ ചീഞ്ഞു നാറും എന്നതുപോലെയാണ് ചില മനുഷ്യരും. അതിനു അനുവദിക്കണം.

Latest news
POPPULAR NEWS