കൈത്തണ്ട മുറിച്ച് സഹതാപം പിടിച്ച് പറ്റാനായിരുന്നു തീരുമാനം. നിതിന സംസാരിക്കാൻ തയാറാവാത്തത് പ്രകോപിപ്പിച്ചു ; അഭിഷേക് പോലീസിനോട്

കോട്ടയം : സഹപാഠിയെ പ്രണയം നിരസിച്ചതിന്റെ പേരിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റസമ്മതം നടത്തി പ്രതി അഭിഷേക്. പ്രണയബന്ധം തുടരണമെന്ന് ആവിശ്യപെടാനും അതിന് തയ്യാറായില്ലെങ്കിൽ സ്വന്തം കൈത്തണ്ട മുറിച്ച് നിതിനയെ ഭീഷണിപ്പെടുത്താനുമാണ് അഭിഷേക് തീരുമാനിച്ചിരുന്നത്.

നിതിനയുടെ സഹതാപം പിടിച്ച് പറ്റാൻ വേണ്ടിയാണ് സ്വന്തം കൈത്തണ്ട മുറിക്കാൻ അഭിഷേക് തീരുമാനിച്ചത്. എന്നാൽ കോളേജിലെത്തിയപ്പോൾ നിതിന സംസാരിക്കാൻ പോലും തയ്യാറായില്ല. ഇതാണ് പ്രകോപിപ്പിച്ചതെന്നും അഭിഷേക് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. വീട്ടുകാർക്ക് ഈ ബന്ധത്തിൽ തലപര്യമില്ലായിരുന്നു. ഒരുവർഷം മുൻപ് നിതിന തന്റെ വീട്ടിൽ വന്നിട്ടുണ്ടെന്നും അഭിഷേക് നൽകിയ മൊഴിയിൽ പറയുന്നു.

  ട്രെയിനുകളും വിമാനങ്ങളും കൂടുതലായി സർവീസ് നടത്തുമ്പോൾ ക്വറെന്റിൻ നിർദേശങ്ങൾ പാലിച്ചെങ്കിൽ മാത്രമേ സംസ്ഥാനത്തിന് പിടിച്ചു നിൽക്കാനാകു എന്ന് മന്ത്രി കെ കെ ഷൈലജ

അഭിഷേക് ഒരാഴ്ച മുൻപാണ് കൂത്താട്ടുകുളത്ത് നിന്നും ബ്ലേഡ് വാങ്ങിയത്. പ്രതി ഒരാഴ്ചയ്ക്ക് മുൻപ് തന്നെ കുറ്റകൃത്യം ചെയ്യാൻ തയ്യാറെടുത്തിരുന്നതായും പോലീസ് പറയുന്നു. കൃത്യമായ ആസൂത്രണം ഇതിന് പിന്നിൽ നടന്നിട്ടുണ്ടെന്നും പോലീസ് പറയുന്നു.

Latest news
POPPULAR NEWS