കൈരളിക്കും ബ്രിട്ടാസിനും ഇത് അഭിമാന നിമിഷം മൊട്ടമ്മൽ രാമൻ ശ്രീദേവി പുരസ്ക്കാരം ജോൺ ബ്രിട്ടാസിന്

മാധ്യമ രംഗത്ത് മികച്ച പ്രകടനം കാഴ്ച വെച്ചതിനു മൊട്ടമ്മൽ രാമൻ ശ്രീദേവി പുരസ്‌കാരം കൈരളി ടീവിയുടെ മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ജോൺ ബ്രിട്ടാസിനു ലഭിച്ചു. 25000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്.

മാർച്ച്‌ മാസം 14 ന് കണ്ണൂർ തളിപ്പറമ്പിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ജോൺ ബ്രിട്ടാസിനു പുരസ്‌കാരം സമ്മാനിക്കും. കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്കും സന്തോഷ്‌ കീഴാറ്റൂർ എന്നിവർക്ക് ഇതിനു മുൻപ് ഈ അവാർഡ് സമ്മാനിച്ചിട്ടുണ്ട്.