കൈരളി ടിവിക്കെതിരെ നിയമ നടപടിക്കൊരുങ്ങി ശശി തരൂർ എംപി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നടന്ന സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തിയെന്ന ആരോപണത്തിൽ കൈരളി ടിവി ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഡോ ശശി തരൂർ എംപി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അപരിചിതയായ വ്യക്തിയുമായി തന്നെ ബന്ധപ്പെടുത്തി അസത്യമായ രീതിയിലുള്ള പ്രചരണം ചാനലിലൂടെ നടത്തിയതിനെതിരെ അഭിഭാഷകനായ ബി എസ് സുരാജ് കൃഷ്ണ മുഖേന വക്കീൽ നോട്ടീസ് അയച്ചതായി ഫേസ്ബുക്കിലൂടെ ശശി തരൂർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉള്ള വാർത്ത പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ സിവിൽ ക്രിമിനൽ നടപടികൾ അനുസരിച്ച് കേസുമായി മുന്നോട്ടുപോകുമെന്നും ശശി തരൂർ പറയുന്നു.

  വിനോദ സഞ്ചാരത്തിനായി ഗോവയിലെത്തിയ റഷ്യൻ യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

സ്വർണക്കടത്ത് കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ശശി തരൂർ നേരത്തെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ആറു പേജുള്ള വക്കീൽ നോട്ടീസ് ആണ് അയച്ചിരിക്കുന്നത്. കൂടാതെ വക്കീൽ നോട്ടീസിന് ഒന്നാം പേജും ആറാം പേജിൽ ശശിതരൂർ ഫേസ്ബുക്കിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ വിദ്വേഷത്തിന്റെ പേരിൽ വ്യക്തിപരമായി തേജോവധത്തിനു താൻ ഇരയാക്കുകയായിരുന്നു ചെയ്യുന്നതെന്നും ഇത്തരം കാര്യങ്ങൾ സഹിക്കുന്ന ഒരു പരിധിയുണ്ടന്നും ശശി തരൂർ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

Latest news
POPPULAR NEWS