കൊച്ചി എയർപോർട്ടിൽ രജിത്ത് കുമാറിനെ സ്വീകരിച്ച കണ്ടാൽ അറിയുന്നവർക്കെതിരെ പോലീസ് കേസെടുത്തു

എറണാകുളം : കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കൂട്ടം കൂട്ടരുതെന്ന സർക്കാരിന്റെ നിർദേശം അവഗണിച്ച് ബിഗ്‌ബോസ് തരാം രജിത്ത് കുമാറിനെ എയർപോർട്ടിൽ സ്വീകരിക്കാനെത്തിയ കണ്ടാലറിയുന്നവർക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം ജില്ലാകളക്ടറുടെ നിർദേശ പ്രകാരമാണ് പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം ബിഗ്‌ബോസിൽ നിന്ന് പുറത്തായ രജിത്ത് കുമാറിനെ സ്വീകരിക്കാൻ ആയിരത്തിനടുത്തോളം ആളുകൾ കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ തടിച്ച് കൂടിയിരുന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ സർക്കാർ നിർദേശം പുറപ്പെടുവിച്ചിരുന്നു. സർക്കാർ നിർദേശം ലംഘിച്ചാണ് ആളുകൾ കൂട്ടംകൂടിയത്. ഫേസ്‌ബുക്ക് വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ആളുകളെ എയർപോർട്ടിൽ എത്തിച്ചത്.