Saturday, December 2, 2023
-Advertisements-
KERALA NEWSകൊച്ചി നഗരത്തിൽ തുപ്പിയാൽ ഇനി മുട്ടൻപണി കിട്ടും

കൊച്ചി നഗരത്തിൽ തുപ്പിയാൽ ഇനി മുട്ടൻപണി കിട്ടും

chanakya news
-Advertisements-

കൊച്ചി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി നഗരത്തിൽ തുപ്പുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുവാൻ നിർദേശിച്ചുകൊണ്ട് ആരോഗ്യ വകുപ്പ്. ഇത് സംബന്ധിച്ചുള്ള കാര്യം ഇന്നലെ ചേർന്ന അടിയന്തിര യോഗത്തിലാണ് തീരുമാനമായത്. കൂടാതെ കോവിഡ് 19 വൈറസ് പടരാതിരിക്കാൻ വേണ്ടുന്ന മുൻകരുതലുകളും ജനങ്ങൾ ഇത് സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ള നോട്ടീസും നഗരത്തിൽ വിതരണം ചെയ്യാൻ തീരുമാനമെടുത്തിട്ടുണ്ട്. ഇതിനായി കുടുംബശ്രീ പ്രവർത്തകരെ നിയോഗിക്കും.

-Advertisements-

ജനങ്ങൾക്ക് സമൂഹ മാധ്യമങ്ങളിലൂടെ ബോധവൽക്കരണം നടത്തും. പൊതു ജനങ്ങൾക്ക് ഇടയിൽ ഇറങ്ങി പ്രവർത്തിക്കുന്നവർക്ക് മാസ്ക് നൽകാനും തീരുമാനമായിട്ടുണ്ട്. വൈറസ് പടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും കനത്ത ജാഗ്രതാ നിർദ്ദേശങ്ങളാണ് മുന്നോട്ട് വെയ്ക്കുന്നത്.

-Advertisements-