കൊട്ടിയൂർ പീ-ഡനക്കേസ്: പെൺകുട്ടിയെ വിവാഹം കഴിക്കാനും കുട്ടിയെ നോക്കാനും സമ്മതമാണെന്ന് റോബിൻ വടക്കുംചേരി

കൊച്ചി: കൊട്ടിയൂരിൽ പീ-ഡനത്തിനിരയായ പെൺകുട്ടിയെ വിവാഹം കഴിക്കാൻ അനുമതി തേടി പ്രതി റോബിൻ വടക്കാഞ്ചേരി ഹൈക്കോടതിയിൽ. എന്നാൽ റോബിന്റെ ആവശ്യത്തിൽ സർക്കാർ എതിർപ്പ് അറിയിച്ചിട്ടുണ്ട്. തന്റെ ശിക്ഷയുടെ കാലാവധി പരമാവധി കുറയ്ക്കണമെന്നും പെൺകുട്ടിയെയും കുഞ്ഞിനേയും സംരക്ഷിച്ചു കൊള്ളാമെന്നാണ് റോബിൻ പറയുന്നത്. ഇക്കാര്യത്തിൽ പെൺകുട്ടിയുടെ സമ്മതം ഉണ്ടെന്നും ശിക്ഷ റദ്ദാക്കിക്കൊണ്ട് വിവാഹത്തിന് രണ്ടുമാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമാണ് പുതിയ ഹർജിയിലെ ആവശ്യം. അപ്പീലിൽ കക്ഷിയായ പെൺകുട്ടി വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിനു സഭാധികാരികളുടെ അനുമതിയുണ്ടെന്നും റോബിൻ പറയുന്നുണ്ട്.

Also Read  വിഴിഞ്ഞം സംഘർഷം ; കേന്ദ്രസേന വരുന്നത് ഭരണകൂട പരാജയത്തിന്റെ തെളിവെന്ന് ഫാദർ യൂജിൻ പെരേര

പെൺകുട്ടിയെയും കുഞ്ഞിനേയും സംരക്ഷിച്ചു കൊള്ളാമെന്ന് വിചാരണ കോടതിയെ അറിയിച്ചിരുന്നുവെങ്കിലും കുറ്റം ബലാ-ൽസംഗം ആയതുകൊണ്ട് മാനന്തവാടി കോടതി വധശിക്ഷ 20 വർഷത്തേക്ക് നീട്ടുകയായിരുന്നു. എന്നാൽ പെൺകുട്ടി മൂന്ന് വയസ്സ് പ്രായമുള്ള കുഞ്ഞിനെ ഇതുവരെ കാണാനുള്ള ശ്രമം നടത്തിയിട്ടില്ലെന്നും വിവാഹത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് പറയുന്നതെന്നും സർക്കാർ വ്യക്തമാക്കുന്നു. കൊട്ടിയൂർ നീണ്ടുനോക്കി പള്ളിയിലെ വൈദികനായിരുന്ന സമയത്താണ് റോബിൻ കൊട്ടിയൂർ പെൺകുട്ടിയെ പീ-ഡിപ്പിക്കുന്നത്. തുടർന്ന് 2019 ഫെബ്രുവരിയിൽ റോബിനെ കോടതി ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.