കൊട്ടും കുരവയുമില്ലാതെ സുദീപ് ഒരു ദിവസത്തെ അവധിയെടുത്ത നേഴ്സായ ദീപ്തിയുടെ കഴുത്തിൽ മിന്നുചാർത്തി കൂട്ടികൊണ്ട് പോയി

കൊറോണ വൈറസ് അന്താരാഷ്ട്രതലത്തിൽ പടരുമ്പോൾ അതിനെതിരെ പോരാടുന്നതിന് ഉള്ള തിരക്കിലാണ് ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകരുമെല്ലാം. മറ്റുള്ളവർ നിലവിലെ സാഹചര്യം കണക്കിലെടുത്ത് തങ്ങളുടെ വീട്ടിൽ കഴിഞ്ഞു കൂടുകയാണ്. എന്നാൽ ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിക്കുന്ന ദീപ്തി തന്റെ വിവാഹത്തിനായി ഒരു ദിവസം അവധി എടുക്കുകയും കതിർമണ്ഡപവും കൊട്ടും കുരവയും ഒന്നും തന്നെ ഇല്ലാതെ സുദീപ് തന്റെ കഴുത്തിൽ മിന്നുചാർത്തുകയായിരുന്നു. ശേഷം ബൈക്കിൽ ദീപ്തിയെ കൂട്ടി സുധീപ് പോവുകയും ചെയ്തു.

മട്ടാഞ്ചേരി സ്വദേശിയായ സുദീപിന്റെയും മേലാറ്റൂർ സ്വദേശിയായ ദീപ്തിയുടെയും വിവാഹം നേരെത്തെ നിശ്ചയിച്ചതാണ്. എന്നാൽ കൊറോണ വൈറസ് വ്യാപിച്ചതോടെ ആയിരം പേരെ പങ്കെടുപ്പിച്ചു നടത്തണമെന്ന് കരുതിയ വിവാഹത്തിന്റെ ആഘോഷങ്ങൾ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു. ലോക്ക് ഡൗൺ ആയതിനാൽ മുല്ലപ്പൂവോ കാർ അലങ്കരിക്കുന്നതിനു വേണ്ടുന്ന സാധനങ്ങളോ ഒന്നും തന്നെ ലഭിച്ചിരിന്നുമില്ല. ഇതോടെ കല്യാണം കഴിഞ്ഞു വരൻ ദീപ്തിയെ തന്റെ ബൈക്കിൽ വീട്ടിൽ കൂട്ടികൊണ്ട് പോകുകയായിരുന്നു. ഇരുവരും തുളസിമാല ചാർത്തി കൊണ്ട് ജീവിതത്തിലേക്ക് കടക്കുകയാണ് ചെയ്തത്. സുദീപ് സ്വകാര്യ ബാങ്കിൽ സേവനമനുഷ്ടിക്കുകയാണ്. സ്വകാര്യ ആശുപത്രിയിൽ നേഴ്സായി ദീപ്തി സേവനമനുഷ്ഠിക്കുകയാണ്.