കൊയിലാണ്ടിയിൽ നിന്നും ഒളിച്ചോടിയ വീട്ടമ്മയെയും കാമുകനെയും ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം : കഴിഞ്ഞ മാസം കൊയിലാണ്ടിയിൽ നിന്നും കാണാതായ വീട്ടമ്മയെയും യുവാവിനെയും ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറവങ്ങാട്ടെ പ്രസാദിന്റെ ഭാര്യ റിൻസി (29), മലപ്പുറം പുളിക്കൽ പരുത്തിക്കോട് പിണങ്ങോട്ട് മുഹ്‌ഹമ്മദാലിയുടെ മകൻ മുഹമ്മദ്‌ നിസാർ (29) എന്നിവരെയാണ് ലോഡ്ജിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ മാസം 24 ന് ആണ് റിൻസിയെയും നാലുവയസ്സുള്ള കുട്ടിയേയും കാണാതായത്. ഭാര്യയെ കാണാതായതിനെ തുടർന്ന് ഭർത്താവ് പ്രസാദ് പോലീസ് പരാതി നൽകുകയും തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ റിൻസി പുളിക്കൽ സ്വദേശി മുഹമ്മദ് നിസാറിനൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തി.

  ലോകകപ്പ് ഫുട്‌ബോൾ കട്ട് ഔട്ട് ഉയർത്തുന്നതിനിടയിൽ ഷോക്കേറ്റ് യുവാവ് മരിച്ചു

കൊയിലാണ്ടി എസ്ഐ രഘുവും സംഘവും ചേർന്ന് റിൻസിയെയും കാമുകൻ മുഹമ്മദ് നിസാറിനേയും കസ്റ്റഡിയിലെടുക്കുകയും തുടർന്ന് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. എന്നാൽ കാമുകനൊപ്പം പോകാനാണ് താൽപര്യമെന്ന് റിൻസി കോടതിയെ അറിയിച്ചതിനെ തുടർന്ന് റിൻസിയെ കാമുകനൊപ്പം പോകാൻ അനുവദിക്കുകയും നാല് വയസുള്ള കുട്ടിയെ പ്രസാദിനൊപ്പം അയയ്ക്കുകയുമായിരുന്നു.

Latest news
POPPULAR NEWS