കൊറോണയിൽ നിന്നും രക്ഷനേടാൻ കൊറോണ മാ പൂജയുമായി അസമിലെ സ്ത്രീകൾ

കോവിഡ് വൈറസ് ലോകരാഷ്ടങ്ങളിൽ ഭീതി പരതുമ്പോൾ വൈറസിൽ നിന്നും മുക്തി നേടാനായി ദേവി പൂജയുമായി അസമിലെ ഒരുകൂട്ടം സ്ത്രീകൾ. കൊറോണ ദേവിയെ പൂജിച്ചാൽ കാറ്റ് വന്നു വൈറസുകളെ നശിപ്പിക്കുമെന്ന് വിശ്വാസത്തിന്റെ പുറത്താണ് സ്ത്രീകൾ പൂജ നടത്തിയത്. അസമിലെ ബിശ്വനാഥ് ചരിയാലി മുതൽ ദാരങ് ജില്ലാവരെ പൂജ നടത്തി.

കൂടാതെ ഗുവാഹത്തിയിലും നടത്തി. നദീതീരത്താണ് ഒരു പറ്റം സ്ത്രീകൾ പൂജ നടത്തിയത്. ഞങ്ങൾ നടത്തുന്നത് കൊറോണ മാ പൂജ ആണെന്നും കാറ്റു വന്ന് കൊറോണാ വൈറസിനെ നശിപ്പിക്കുമെന്നും സ്ത്രീകൾ പറഞ്ഞു.