കൊറോണയും ലോക്ക് ഡൗണും: വിവാഹം മാറ്റിവെച്ചതിനെ തുടർന്ന് യുവാവ് വിദേശത്തു ജീവനൊടുക്കി

മസ്‌ക്കറ്റ്: കൊറോണ വൈറസ് ഭീതി പരത്തുന്ന സാഹചര്യം കണക്കിലെടുത്തു രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. തുടർന്ന് കൊല്ലം പറവൂർ പുതുകുളത്തെ അഭിലാഷിന്റെ (28) വിവാഹം മാറ്റിവെക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് യുവാവ് ഒമാനിലെ സഹമിൽ തൂങ്ങി മരിച്ചത്. സ്ഥലത്ത് ഒരു കുടിവെള്ള കമ്പനിയിൽ ജോലിചെയ്ത് വരികയായിരുന്നു മരിച്ചു യുവാവ്.

ജൂണിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ വിവാഹം നീട്ടി വെയ്ക്കാൻ തീരുമാനം എടുക്കുകയായിരുന്നു. നാല് വർഷത്തോളമായി ഒമാനിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ് സജികുമാർ, മാതാവ് ശാന്തകുമാരി. മൃതദേഹം സഹം ഹോസ്പിറ്റലിൽ മോർച്ചറിയിൽ വെച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്