കൊറോണയുടെ യാഥാർത്യങ്ങൾ മറച്ചുവെച്ച ചൈന പ്രത്യാഘതങ്ങൾ നേരിടേണ്ടി വരുമെന്ന് ഡൊണാൾഡ് ട്രംപ്

കൊറോണ വൈറസിനെ പറ്റിയുള്ള ദുരൂഹതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ യാഥാർഥ്യം മറച്ചുവെച്ച ചൈന പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൂചന നൽകികൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. വൈറ്റ് ഹൗസിൽ മധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈന വൈറസ് വ്യാപനത്തിന്റെ പ്രത്യാഘതങ്ങൾ നേരിടാത്തതെന്തെന്നുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് പ്രത്യാഘാതങ്ങൾ ഇല്ലെന്ന് നിങ്ങള്ക്കെങ്ങനെ അറിയാം..?

ഞാൻ എന്തിന് നിങ്ങളോട് പറയണം? ചൈന ഇതിനു അനുഭവിച്ചു തന്നെ അറിഞ്ഞു കൊള്ളുമെന്നും ക്രമേണ അക്കാര്യം നിങ്ങളും അറിയുമെന്നായിരുന്നു ട്രംപ് മാധ്യമ പ്രവർത്തകർക്ക് നൽകിയ മറുപടി. കൊറോണ വൈറസ് മൂലം ഏറ്റവും അധികം ആളുകൾ മരണപ്പെടുകയും ദുരിതങ്ങൾ അനുഭവിക്കുകയും ചെയ്ത രാഷ്ട്രമാണ് അമേരിക്ക. ഇരുപത്തി നാലായിരത്തോളം പേർ മരണപ്പെടുകയും ആറു ലക്ഷത്തിലധികം പേർക്ക് വൈറസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

Also Read  താൻ വീട്ടു തടങ്കലിലാണ് രക്ഷിക്കണം ; ദുബായ് ഭരണാധികാരിക്കെതിരെ മകൾ രംഗത്ത്