കൊറോണയെ നേരിടാൻ ഓപ്പറേഷൻ നമസ്‌തെയുമായി ഇന്ത്യൻ സൈന്യം

ഡൽഹി: കൊറോണ വൈറസ് രാജ്യത്തു പടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന്റെ ഭാഗമായി ഓപ്പറേഷൻ നമസ്തേ പദ്ധതിയുമായി ഇന്ത്യൻ സൈന്യം. ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത് കരസേനാ മേധാവി എം എം നരവനെയാണ്‌. നിലവിലെ സാഹചര്യത്തിൽ സൈനികരുടെ ആരോഗ്യം ഉറപ്പു വരുത്തുക എന്നുള്ള ഉത്തരവാദിത്വത്തോടൊപ്പം കൊറോണയെ പ്രതിരോധിക്കാൻ സർക്കാരിനെയും ജനങ്ങളെയും സഹായിക്കുക എന്നുള്ളത് തങ്ങളുടെ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിൻറെ സുരക്ഷയ്ക്കായി സൈനികർ ആരോഗ്യവാന്മാരായി ഇരിക്കേണ്ടത് പരമ പ്രധാനമായ കാര്യമാണെന്നും ഇതിനായി വേണ്ടുന്ന കാര്യങ്ങൾ ഉടൻതന്നെ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.