NATIONAL NEWSകൊറോണയെ പ്രതിരോധിക്കാനുള്ള ശേഷി നമുക്കുണ്ടെന്നു ജനതാ കർഫ്യൂവിലൂടെ തെളിയിക്കാണിച്ചെന്നു പ്രധാനമന്ത്രി

കൊറോണയെ പ്രതിരോധിക്കാനുള്ള ശേഷി നമുക്കുണ്ടെന്നു ജനതാ കർഫ്യൂവിലൂടെ തെളിയിക്കാണിച്ചെന്നു പ്രധാനമന്ത്രി

chanakya news

ഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിലൂടെ നമുക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്ന് കാട്ടിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കർഫ്യൂ രാത്രി ഒൻപതു മണിയ്ക്ക് അവസാനിച്ചെങ്കിലും ആളുകൾ ആവശ്യമില്ലാതെ പുറത്തിറങ്ങി നടക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാത്രി ഒൻപത് മണിയോടു കൂടി ജനതാ കർഫ്യൂ അവസാനിച്ചത് കൊണ്ട് അത് വിജയമായി കണ്ട് ആഘോഷിക്കാനുള്ള അവസരമല്ലിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

- Advertisement -

രാജ്യത്തെ ജനങ്ങൾ കൊറോണയെ നേരിടാൻ പ്രാപ്തരാണെന്നു തെളിയിക്കുകയാണിന്നു ചെയ്തതെന്നും നമ്മൾ തീരുമാനിച്ചാൽ വലിയ വെല്ലുവിളികളെയും നേരിടാൻ സാധിക്കും. ലോക്ക്ഡൌൺ പ്രഖ്യാപിച്ച സ്ഥലങ്ങളിലെ ആളുകൾ കഴിവതും വീട്ടിൽ തന്നെ കഴിയാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ജനതാ കർഫ്യൂവിനു പിന്തുണയുമായി എത്തിയത് സിനിമ കലാ കായിക മേഖലയിൽ ഉളള നിരവധി പ്രമുഖരാണ്. രാജ്യത്തെ ജനങ്ങൾ ജനതാ കർഫ്യൂ എന്ന ആഹ്വാനത്തെ നല്ല മനസോടെയാണ് സ്വീകരിച്ചത്.

- Advertisement -