കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തിലും ഇന്ത്യയുടേത് മികച്ച പ്രകടനം: ലോക നേതാക്കളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുൻപന്തിയിലെന്നു സർവേ ഫലം

ഡൽഹി: കൊറോണ വൈറസ് അന്താരാഷ്ട്ര തലത്തിൽ ഭീതി പരത്തുമ്പോൾ ലോക നേതാക്കളിൽ ഏറ്റവും ഉയർന്ന റേറ്റിംഗ് നേടി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സംബന്ധിച്ച് ഉള്ള കാര്യം കേന്ദ്രധനകാര്യ മന്ത്രി നിർമല സീതാരാമനാണ് യു എസിലെ സർവേയെ ഉദ്ധരിച്ചു കൊണ്ട് ട്വിറ്ററിൽ ട്വീറ്റ് ചെയ്തിരിക്കുന്നത്. മോർണിംഗ് കൺസൾട്ട് എന്ന യുഎസ് ആസ്ഥാനമാക്കിയുള്ള സർവേ ഗവേഷണ സ്ഥാപനമാണ് ജനുവരി 1 മുതൽ ഏപ്രിൽ 14 വരെ കൊണ്ട് സർവ്വേ നടത്തിയത്. ഇതിലാണ് മികച്ച പത്തു ലോകനേതാക്കളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടം നേടിയത്.

നരേന്ദ്ര മോഡിയ്ക്ക് പിന്നാലെ മെക്സിക്കോയിലെ ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ എന്നിവരുമാണുള്ളത്. കൂടാതെ കൊറോണ വൈറസിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തെ ലോകരാഷ്ട്രങ്ങൾ പോലും അംഗീകരിച്ചിരിക്കുകയാണ്. ഇതും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേറ്റിംഗ് ഉയരാൻ കാരണമായിട്ടുണ്ട്. നിർമല സീതാരാമന്റെ ട്വീറ്റ് ഇപ്രകാരമാണ്. രാജ്യത്തെ കൊറോണ വൈറസിനെതിരെ ഉളള പോരാട്ടത്തിൽ പ്രധാനമന്ത്രി മുന്നിൽ നിന്നു നയിക്കുകയാണ്. സ്ഥിരയായ ഉയർന്ന അംഗീകാര റേറ്റിംഗ് ആണ് അദ്ദേഹത്തിന്. കൊറോണയെന്ന മഹാമാരിയെ നേരിടുന്നതിൽ സർക്കാർ നൽകുന്ന നേതൃത്വത്തിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്. എന്നിങ്ങനെയാണ് കുറിച്ചിട്ടുള്ളത്.