കൊറോണ വൈറസിന് പിറകെ കേരളത്തിൽ പ്രളയവും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നുള്ള നിർദേശവുമായി ഫിലിപൈൻസ്. നിലവിലെ സഹചര്യത്തിൽ കൊറോണ വൈറസ് പടരുന്നത് മൂലം സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലും ബുദ്ധിമുട്ടിലുമാണ്. ഈ സാഹചര്യത്തിൽ പ്രളയം കൂടിയെത്തിയാൽ നേരിടാനുള്ള നടപടി ക്രമങ്ങളും സംസ്ഥാനം ചെയ്യുന്നുണ്ട്. ഫിലിപൈൻസിൽ കൊറോണ ബാധിതരുടെ എണ്ണം 12000 കവിഞ്ഞ സാഹചര്യത്തിൽ രാജ്യത്ത് ഭീതി പരത്തികൊണ്ട് വോങ്ഫോങ് ചുഴലികാറ്റ് വീശുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഒന്നര ലക്ഷത്തോളം ആളുകളെയാണ് വീടുകളിൽ നിന്നും മാറ്റി പാർപ്പിച്ചത്.
മെയ് 14 വീശിയ കാറ്റ് കോവിഡ് വൈറസിൽ ബുദ്ധിമുട്ടിയിരുന്ന രാജ്യത്തിനു ഏറ്റ കനത്ത തിരിച്ചടിയായിരുന്നു. ഫിലിപ്പനിസിൽ 2337 പേർ കോവിഡിൽ നിന്നും രോഗമുക്തി നേടിയപ്പോൾ 790 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. തെക്ക് കിഴക്കൻ ഏഷ്യൻ മേഖലയിൽ ഏറ്റവും കൂടുതൽ ആളുകൾ കോവിഡ് ബാധിച്ചു മരിച്ച രാജ്യം കൂടിയാണ് ഫിലിപൈൻസ്. ഈ സാഹചര്യത്തിലാണ് 150 കിമി സ്പീഡിൽ കൊടുങ്കാറ്റ് നാശം വിതച്ചത്.